കണ്ണൂർ
കണ്ണൂരിൽ ഇന്ന് മുതൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചേക്കുമെന്ന് ജില്ലാ കളക്ടർ. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രഖ്യാപനം.
വലിയ ഷോപ്പിങ്ങ് മാളുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ബീച്ചുകൾ തുടങ്ങിയ ഇടങ്ങളിലും സമയ നിയന്ത്രണം ഉണ്ടായേക്കും.
ഫേസ്ബുക്ക് പോസറ്റിന്റെ പൂർണ രൂപം :
കൊവിഡ് പ്രതിദിനം 500 കടക്കുന്ന സാഹചര്യം വന്നിരിക്കുന്നു. രാത്രികാല കർഫ്യൂ, വലിയ ഷോപ്പിങ്ങ് മാളുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ബീച്ചുകൾ തുടങ്ങിയവിടങ്ങളിലെ സമയ നിയന്ത്രണം എന്നിവ നാളെ മിക്കവാറും പ്രഖ്യാപിക്കും. എല്ലാത്തരം ചടങ്ങുകൾക്കും നിയന്ത്രണം കൊണ്ടുവരും.