കോവിഡ് മഹാമാരിയുടെകാലത്തു  നിരവധി വെല്ലുവിളിനിറഞ്ഞ സന്ദർഭങ്ങളിലൂടെയാണ് ഓരോ  പോലീസ് ഉദ്യോഗസ്ഥനും കടന്നു പോകുന്നത്.അത്തരത്തിൽ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നത്.

ഫോർട്ടുകൊച്ചി സ്റ്റേഷൻ പരിധിയിൽ രാത്രി സമയം മദ്യപിച്ച് ബഹളമുണ്ടാക്കുന്നു എന്ന ഫോൺവിളി  കിട്ടിയ ഉടൻ തന്നെ സ്ഥലത്ത് എത്തിയ പോലീസ് ഉദ്യോഗസ്ഥർ കണ്ടത് മദ്യപിച്ച് മദോന്മത്തനായി നിൽക്കുന്ന ഒരു ചെറുപ്പകാരനെയാണ് അടുത്തു നിന്നവരോട് കാര്യം തിരക്കിയപ്പോൾ ഇയാൾ തലേ ദിവസം അയൽ സംസ്ഥാനത്തു നിന്നും ട്രെയിനിൽ വന്നതാണ് എന്നറിയുവാൻ കഴിഞ്ഞു. ഇയാളെ തടയാൻ കഴിഞ്ഞില്ലെങ്കിൽ  സാമൂഹ്യ വിപത്തുണ്ടാവാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ സബ് ഇൻസ്‌പെക്ടർ  ജിൻസൻ ഡൊമിനിക് ഇയാളെ പിടികൂടുകയും  അറസ്റ്റ് ചെയ്ത് ക്വാറേന്റീൻ കേന്ദ്രത്തിൽ എത്തിക്കുകയുമുണ്ടായി. തുടർന്ന് SI ജിൻസൻ സ്വയം നിരീക്ഷണത്തിൽ പോവുകയും ചെയ്തു. അറസ്റ്റിലായ വ്യക്തിയെ  കോവിഡ് പരിശോധന നടത്തിയപ്പോൾ ഫലം പോസിറ്റീവ് ആയിരുന്നു.  സാമൂഹ്യവ്യാപനമുണ്ടാക്കാവുന്ന  അയാളുടെ നീക്കങ്ങളെ അറസ്റ്റിലൂടെ തടയുകയും ജനങ്ങളെ രോഗഭീതിയിൽ നിന്നും രക്ഷിക്കുകയുമാണുണ്ടായത്. ആ സമയത്തു ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ ക്വാറേന്റീനിൽ പോയി.

#keralapolice