ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
ജസ്റ്റീസ് രാമചന്ദ്രന് കമ്മിറ്റിയുടെ ഇടക്കാല റിപ്പോര്‍ട്ടിന്റെ (കോവിഡ് കാലത്തേക്കുള്ള സ്പെഷ്യല്‍ നിരക്ക്) നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കുവാന്‍ തീരുമാനിച്ചു.
മിനിമം ചാര്‍ജില്‍ മാറ്റമില്ല. നിലവിലുള്ള മിനിമം ചാര്‍ജ് 8 രൂപ എന്നത് തുടരും. എന്നാല്‍, മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരം 5 കിലോമീറ്റര്‍ എന്നത് 2.5 കിലോമീറ്ററായി കുറച്ചിട്ടുണ്ട്.
കിലോമീറ്റര്‍ ചാര്‍ജ് നിലവിലുള്ള 70 പൈസ എന്നത് കമ്മീഷന് ശുപാര്‍ശ ചെയ്ത നിരക്കായ 90 പൈസ എന്നത് അംഗീകരിച്ചു. വിദ്യാര്‍ത്ഥികളുടെ കണ്സഷന് നിരക്ക് നിലവിലുള്ളതു തന്നെ തുടരും.