സ്വന്തം ലേഖകന്‍
കോവിഡ് പ്രതിസന്ധിക്കും ലോക്ഡൗണിനും ഇടയില്‍ 7377 പേര്‍ക്ക് നിയമനഉത്തരവ് നല്‍കി പിഎസ്സി. മാര്‍ച്ച് 20 മുതല്‍ ജൂണ്‍ 29 വരെയുള്ള 102 ദിവസംകൊണ്ടാണ് ഇത്രയും നിയമനശുപാര്‍ശ ഇറങ്ങിയത്. സംസ്ഥാനതലത്തില്‍ 48 റാങ്ക്ലിസ്റ്റില്‍നിന്ന് 4240 പേര്‍ക്കും ജില്ലകളില്‍ 16 റാങ്ക്ലിസ്റ്റില്‍നിന്ന് 3137 പേര്‍ക്കുമാണ് സര്‍ക്കാര്‍ ജോലിയുടെ വാതില്‍ തുറന്നത്.
   പ്രതിസന്ധികാലത്തും റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളിലേക്ക് യഥാസമയം നിയമനശുപാര്‍ശ നല്‍കാനും ഉദ്യോഗാര്‍ഥികളുടെ താല്‍പ്പര്യം സംരക്ഷിക്കാനും  കഴിഞ്ഞതിന് തെളിവാണ് ഈ കണക്കെന്ന് പിഎസ്സി ചെയര്‍മാന്‍ അഡ്വ. എം കെ സക്കീര്‍ പറഞ്ഞു. ആരോഗ്യമേഖലയില്‍മാത്രം സംസ്ഥാനതലത്തില്‍ 919 പേര്‍ക്കും ജില്ലാതലത്തില്‍ 945 പേര്‍ക്കുമാണ് നിയമനം നല്‍കിയത്.
 
 
 
 
 
ReplyForward