ന്യൂഡൽഹി: വാൽവുള്ള എൻ95 മാസ്കുകൾ ഉപയോഗിക്കരുതെന്ന നിർദ്ദേശവുമായി കേന്ദ്ര സർക്കാർ. വാൽവുള്ള മാസ്ക് ഗുണത്തേക്കാൾ ദോഷം ചെയ്യുമെന്നും ഇതൊഴിവാക്കണമെന്നും നിർദ്ദേശിച്ച് ഹെൽത്ത് സർവീസസ് ഡയറക്ടർ ജനറൽ സംസ്ഥാനങ്ങൾക്കു കത്തു നൽകി.

ശുദ്ധവായു വാൽവിലൂടെ ഉള്ളിലെത്തുമെങ്കിലും. മാസ്ക് ധരിക്കുന്നവർ പുറന്തള്ളുന്ന വായു  അപകടകരമായേക്കാമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് വിദഗ്ധ ഉപദേശം പരിഗണിച്ച് ഇത്തരത്തിലുള്ള മാസ്കുകൾ ഉപയോഗിക്കരുതെന്ന നിർദ്ദേശം കേന്ദ്ര സർക്കാർ മുന്നോട്ടുവച്ചിരിക്കുന്നത്.

കോവിഡ് ബാധിതരായവർ ഇത്തരം മാസ്ക് ധരിച്ചാൽ പുറന്തള്ളുന്ന വായുവിലൂടെ വൈറസ് വ്യാപിക്കാം. പുറന്തള്ളുന്ന വായു ശുദ്ധീകരിക്കാൻ വാൽവിനു കഴിയില്ല. സുരക്ഷിത സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകർക്ക് മാത്രമാണ് ഇത്തരം മാസ്ക് ഉപയോഗിക്കാൻ അനുവാദമുള്ളത്. മറ്റുള്ളവർ സാധാരണ മാസ്ക്കാണ് ഉപയോഗിക്കേണ്ടത്.