1000 കവിയുമ്പോൾ.
സംസ്ഥാനത്ത് ആദ്യമായി1000 ൽ കൂടുതൽ ഒറ്റദിനം റിപ്പോർട്ട് ചെയ്തതും കണ്ണൂർ മൊത്തം രോഗബാധയുടെ കാര്യത്തിൽl000 (1027)കടന്നതും ഒരേ ദിവസമായതും യാദൃശ്ചികം മാത്രം.
ഈ രോഗത്തിൻ്റെ ഒരു പൊതു സ്വഭാവമനുസരിച്ച് നാല് ഘട്ടമാണ് .കണ്ണൂരിനെ സംബന്ധിച്ചിടത്തോളം ആദ്യഘട്ടത്തിൽ ആരും പോസറ്റീവായില്ല.രണ്ടാം ഘട്ടം പുറമെ നിന്ന് വന്നവരിൽ നിന്ന് വന്നു ഇവിടെ ചില ആളുകൾക്കും ഉണ്ടായി.
118 പേരിൽ 27 പേർ Contact 2 പേർ അന്തർ സംസ്ഥാനം ബാക്കി 89 പേർ വിദേശത്തു നിന്ന് വന്നവരും. ആരോഗ്യ പ്രവർത്തകർ ഇല്ല ,മരണം ഇല്ല.
അടുത്ത ഘട്ടം
കോൺടാറ്റുകൾ കൂടുന്നതായാണ് കണ്ടത്.
CISF 76 ഉം DSC 87 ഉം അടക്കം രണ്ട് പ്രധാന ക്ലസ്റ്ററുകൾ ഉണ്ടായി. അവരിൽ നിന്ന് പുറത്തേക്ക് പോകാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും ഇതുവരെ വിജയിച്ചിട്ടുണ്ട്. അർദ്ധ സൈനിക കേന്ദ്രങ്ങളിൽ നേരിട്ട് നിയന്ത്രണങ്ങൾ, ടെസ്റ്റിംങ്ങ്, ക്വാറൻ്റയിൻ നടപടികൾ ഇന്നും റിവ്യൂ ചെയ്തിരുന്നു.
 
 
ചില കൂട്ടു കുടുംബങ്ങളിലും ചടങ്ങുകൾ വഴിയും സമ്പർക്ക രോഗബാധ ഉണ്ടായിട്ടുണ്ടു്. ഫയർ ഫോഴ്സ്, ആരോഗ്യ പ്രവർത്തകർ, പോലീസ് തുടങ്ങി വിവിധ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കും രോഗബാധയുണ്ടായി.
സംസ്ഥാനത്തിൻ്റെ പൊതുവായ സ്വഭാവത്തിൽ നിന്നു വ്യത്യസ്ഥമായി വിദേശത്തു നിന്നുള്ളവരേക്കാൾ അന്യ സംസ്ഥാനത്തു നിന്നു വന്നവരാണ് ഇതുവരെ കൂടുതൽ രോഗബാധിതരായി കണ്ടിട്ടുള്ളത് .
23913 ൽ പരം ടെസ്റ്റുകൾ ചെയ്തു. RTPCR, ആൻറിജൻ, ജീൻ എക്സ്പെർട്ട്, ട്രൂനാറ്റ് എന്നീ ടെസ്റ്റുകൾ ചെയ്തു വരുന്നു.
കൂടാതെ ആൻ്റിബോഡി ടെസ്റ്റും ചെയ്തിട്ടുണ്ട്.
5000 പേർക്കുളള CFLTCട കൾ ഒരുങ്ങിയിട്ടുണ്ട് .ഇവിടെ category A രോഗികൾ(ലക്ഷണങ്ങൾ ഇല്ലാത്തതും ചെറു ലക്ഷണങ്ങൾ ഉള്ളവരും)ജില്ലയിലെ മറ്റ് ആശുപത്രികളിൽ Category B(major ലക്ഷണങ്ങൾ), C(ഗുരുതരമായ കേസ്സുകൾ)മാത്രം. മെഡിക്കൽ കോളേജിൽ C മാത്രം. അവിടെ Reterrals മാത്രം അനുവദിക്കും. അത്തരത്തിൽ ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ പുതിയ മാനദണ്ഡങ്ങൾ നിലവിൽ വന്നിട്ടുണ്ട്.
ഈ രംഗത്ത് സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്.
പ്രോട്ടോകോൾ അനുസരിക്കാൻ എല്ലാവരും തയ്യാറാവണം എന്ന് വീണ്ടും അഭ്യർത്ഥിക്കുന്നു.
നിയമപരമായ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ഇനിയും ആവശ്യാനുസരണം ഇടപ്പെടുന്നതാണ്.
രോഗികളുടെ എണ്ണം കൂടി വരുന്നത് വലിയ ഉത്കണ്ഠ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും നല്ല തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. ജനങ്ങളും ഒത്തു പിടിച്ചാൽ തമ്മൾ ഈ യുദ്ധത്തിൽ ജയിക്കും.
 
 
ഇന്നലത്തെ കണക്കുകൾ
ജില്ലയില് 43 പേര്ക്ക് കൂടി കൊവിഡ്; 13 പേര്ക്ക് സമ്പര്ക്കം വഴി
ജില്ലയില് 43 പേര്ക്ക് ഇന്നലെ (ജൂലൈ 22) കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇവരില് നാലു പേര് വിദേശത്തു നിന്നും 18 പേര് ഇതര സംസ്ഥാനങ്ങളില് നിന്നും എത്തിയവരാണ്. കണ്ണൂര് ഡിഎസ്സി സെന്ററിലുള്ളവരാണ് അഞ്ചു പേര്. 13 പേര്ക്ക് സമ്പര്ക്കം മൂലമാണ് രോഗബാധ. ബാക്കി മൂന്നു പേര് ആരോഗ്യ പ്രവര്ത്തകരാണ്.
വിദേശം
കണ്ണൂര് വിമാനത്താവളം വഴി ജൂണ് 24ന് ദുബൈയില് നിന്ന് ഫ്‌ളൈ ദുബൈ കെആര്ജെ 154 വിമാനത്തിലെത്തിയ കണ്ണൂര് സിറ്റി സ്വദേശി 24കാരന്, 26ന് ഖത്തറില് നിന്ന് ഇന്ഡിഗോ വിമാനത്തിലെത്തിയ തൃപ്പങ്ങോട്ടൂര് സ്വദേശി 38കാരി, ജൂലൈ അഞ്ചിന് സൗദി അറേബ്യയില് നിന്നെത്തിയ പിണറായി സ്വദേശി 34കാരന്, കരിപ്പൂര് വിമാനത്താവളം വഴി ജൂലൈ എട്ടിന് സൗദി അറേബ്യയില് നിന്ന് എസ്ജി 9970 വിമാനത്തിലെത്തിയ കടമ്പൂര് സ്വദേശി 44കാരന് എന്നിവരാണ് വിദേശത്ത് നിന്നെത്തിയവര്.
അന്തര് സംസ്ഥാനം
ബെംഗളൂരുവില് നിന്ന് ജൂണ് 26ന് എത്തിയ മുഴപ്പിലങ്ങാട് സ്വദേശി 46കാരന്, ജൂലൈ എട്ടിന് എത്തിയ പേരാവൂര് സ്വദേശി 22കാരന്, 10ന് എത്തിയ അഴീക്കോട് സ്വദേശി 29കാരന്, 14ന് എത്തിയ പാനൂര് സ്വദേശി 14കാരി, കുന്നോത്തുപറമ്പ് സ്വദേശികളായ എട്ടു വയസ്സുകാരി, അഞ്ച് വയസ്സുകാരന്, ഇരിട്ടി സ്വദേശി എട്ടു വയസ്സുകാരി, 15ന് എത്തിയ കടമ്പൂര് സ്വദേശി 26കാരന്, 18ന് എത്തിയ പെരളശ്ശേരി സ്വദേശി 52കാരന്, തൃപ്പങ്ങോട്ടൂര് സ്വദേശി 57കാരന്, ഏഴോം സ്വദേശി 25കാരന്, 19ന് എത്തിയ കുന്നോത്തുപറമ്പ് സ്വദേശികളായ 27കാരന്, 22കാരന്, മൈസൂരില് നിന്ന് ജൂലൈ 18ന് എത്തിയ കടമ്പൂര് സ്വദേശി 45കാരന്, കുന്നോത്തുപറമ്പ് സ്വദേശി 41കാരന്, 19ന് എത്തിയ കൂത്തുപറമ്പ് സ്വദേശി 50കാരന്, മുംബൈയില് നിന്ന് ജൂലൈ നാലിന് എത്തിയ പേരാവൂര് സ്വദേശി 28കാരന്, പൂനെയില് നിന്ന് ജൂലൈ ആറിന് എത്തിയ കോട്ടയം മലബാര് സ്വദേശി 56കാരന് എന്നിവരാണ് ഇതര സംസ്ഥാനങ്ങളില് നിന്നെത്തിയവര്.
സമ്പര്ക്കം
തലശ്ശേരി സ്വദേശി 39കാരന്, മാങ്ങാട്ടിടം സ്വദേശി 30കാരന്, മുണ്ടേരി സ്വദേശി 70കാരന്, അഞ്ചരക്കണ്ടി സ്വദേശി 61കാരി, തലശ്ശേരി സ്വദേശി 36കാരന്, കുന്നോത്തുപറമ്പ് സ്വദേശികളായ 44കാരന്, 37കാരി, 55കാരന്, കതിരൂര് സ്വദേശി 52കാരി, തൃപ്പങ്ങോട്ടൂര് സ്വദേശി 38കാരി, ചിറക്കല് സ്വദേശി 53കാരന്, മഹാരാഷ്ട്ര സ്വദേശി 32കാരന് (ലോറി ഡ്രൈവര്), കതിരൂര് സ്വദേശി 33കാരന് എന്നിവര്ക്കാണ് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത്.
ആരോഗ്യ പ്രവര്ത്തകര്
പരിയാരം സ്വദേശികളായ 27കാരന് ഡോക്ടര്, 34കാരി സ്റ്റാഫ് നഴ്‌സ്, ശ്രീകണ്ഠാപുരം സ്വദേശി 34കാരിയായ സ്റ്റാഫ് നഴ്സ് എന്നിവരാണ് രോഗബാധയുണ്ടായ ആരോഗ്യപ്രവര്ത്തകര്. ബാക്കി അഞ്ചു പേര് കണ്ണൂര് ഡിഎസ്സി സെന്ററിലുള്ളവരാണ്. ഇതോടെ ജില്ലയില് കോവിഡ് ബാധിച്ചവരുടെ എണ്ണം 1027 ആയി.
രോഗമുക്തി
ഇതില് 547 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു. മഞ്ചേരി ഗവ. മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സയിലായിരുന്ന മലപ്പട്ടം സ്വദേശി 36കാരന് ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ടു.
നിരീക്ഷണം
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില് നിലവില് നിരീക്ഷണത്തിലുള്ളത് 14064 പേരാണ്. ഇവരില് അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില് 228 പേരും കണ്ണൂര് ഗവ. മെഡിക്കല് കോളേജ് ആശുപത്രിയില് 117 പേരും തലശ്ശേരി ജനറല് ആശുപത്രിയില് 34 പേരും കണ്ണൂര് ജില്ലാ ആശുപത്രിയില് 19 പേരും കണ്ണൂര് ആര്മി ഹോസ്പിറ്റലില് 17 പേരും ഫസ്റ്റ് ലൈന് കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില് 64 പേരും
കണ്ണൂര് ആസ്റ്റര് മിംസ് ആശുപത്രിയില് രണ്ടു പേരും ഏഴിമല നാവിക സേനാ ആശുപത്രിയില് ഒരാളും വീടുകളില് 13523 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
സാമ്പിള് പരിശോധന
ജില്ലയില് നിന്ന് ഇതുവരെ 23913 സാംപിളുകള് പരിശോധനയ്ക്ക് അയച്ചതില് 22725 എണ്ണത്തിന്റെ ഫലം വന്നു. 1188 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
  
 
news source kannur collector fb post