തിരുവനന്തപുരം> കേസുകള്‍ വര്‍ധിച്ച് സന്നിഗ്ധ ഘട്ടം വന്നാല്‍ ഒപ്പം നിര്‍ത്താനായി സ്വകാര്യ ആശുപത്രികളുമായും ആശുപത്രി സംഘടനകളുമായും ചര്‍ച്ച നടത്തിയതായി മുഖ്യമന്ത്രി. ഇതുകൂടാതെ ചികിത്സാ ചെലവ് സംബന്ധിച്ചും ധാരണയായിട്ടുണ്ട്.

1129 സ്വകാര്യ ആശുപത്രികളുമായി ബന്ധപ്പെട്ടിരുന്നു. ആദ്യ ഘട്ടത്തില്‍ 200ഓളം ആശുപത്രികള്‍ സഹകരിക്കാന്‍ മുന്നോട്ടുവന്നിട്ടുണ്ട്. ആവശ്യമെങ്കില്‍ സിഎഫ്എല്‍ടിസികളിലും ഇവരുടെ സേവനം ഉപയോഗിക്കും.

 ജില്ലാതലത്തില്‍ കലക്ടറുടെ നേതൃത്വത്തില്‍ സ്വകാര്യ ആശുപത്രി പ്രതിനിധികള്‍ ഉള്‍പ്പെട്ട ഇംപ്ലിമെന്റേഷന്‍ കമ്മിറ്റി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തി തീരുമാനം എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.