തിരുവനന്തപുരം > സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തില്‍ സൂപ്പര്‍ സ്‌പ്രെഡ് തടയാന്‍ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  സൂപ്പര്‍ സ്‌പ്രെഡിലേക്ക് പോയ പ്രദേശങ്ങളില്‍ പ്രത്യേകം ക്ലസ്റ്ററായി തിരിച്ച് കര്‍ശന നടപടികള്‍  സ്വീകരിക്കും.

 രോഗവ്യാപനം കൂടിയ പ്രദേശങ്ങളിലും പരിശോധന വ്യാപിപ്പിച്ചു. എത്രയും വേഗം രോഗബാധിതരെ കണ്ടെത്തുകയും ക്വാറന്റൈനിലാക്കുകയും ചെയ്യുകയാണ്. അതിര്‍ത്തി കടന്നുവരുന്നവര്‍ക്കായി ആശുപത്രികളില്‍ പ്രത്യേകം ഒപി തുടങ്ങുകയും കിടത്തി ചികിത്സ സൗകര്യം ഒരുക്കുകയും ചെയ്തിട്ടുണ്ടെന്നും മുഖ്യന്ത്രി വിശദീകരിച്ചു