സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കൊല്ലത്ത് ചികിത്സയിലായിരുന്ന 73കാരി മരിച്ചു.
കൊട്ടാരക്കര തലച്ചിറ സ്വദേശിനി അസ്മ ബീവിയാണ് മരിച്ചത്.

കൊവിഡിനെ തുടർന്ന് ഈ മാസം 20-ാം തീയതിയാണ് അസ്മ ബീവിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് രോഗം ഗുരുതരമായി. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.