ചെന്നിത്തല
മത്സ്യതൊഴിലാളി മത്സ്യ ബന്ധനത്തിനിടെ വലയിൽ കുരുങ്ങി മരിച്ചു. ചെറുകോൽ കറുകതെക്കതിൽ ജി അംബ്രോസ് (63) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതിന് പ്രായിക്കര പറക്കടവ് ആറ്റിൽ നീട്ടിയ വല വലിച്ച് കയറ്റുന്നതിനിടെ വല കാലിൽ കുരുങ്ങി ആറ്റിൽ വീണ് മരിക്കുയായിരുന്നു. മാവേലിക്കര ഫയർ ഫോഴ്സും, പൊലീസും നാട്ടുകാരും, മത്സ്യതൊഴിലാളികളും നടത്തിയ തിരച്ചിലിനെടുവിൽ 11.30 നോടെ മൃതദേഹം കണ്ടെത്തി. മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രി മോർച്ചറിയിൽ. സംസ്ക്കാരം പിന്നീട്. ഭാര്യ: പുഷ്പമ്മ. മക്കൾ: ജെസ്റ്റിൻ ആംബ്രോസ് (സി പി ഐ എം പ്രായിക്കര ബ്രാഞ്ച് അംഗം), സെബാസ്റ്റ്യൻ,
ജാൻസി. മരുമക്കൾ: ഷിജു,
ലക്ഷ്മി, ജിൻസി.