വിശാഖപട്ടണത്ത് ക്രെയിന്‍ തകര്‍ന്നുവീണ് 11 പേര്‍ മരിച്ചു. ഹിന്ദുസ്ഥാന്‍ ഷിപ്പ്‌യാര്‍ഡിലാണ് അപകടം ഉണ്ടായത്. അറ്റകുറ്റപ്പണികള്‍ക്കിടെ ക്രെയിന്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കുമ്പോഴാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. അപകടത്തില്‍ നിരവധിപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

വലിയ ക്രെയിന്‍ അറ്റകുറ്റപണികള്‍ക്കു ശേഷം പുനഃസ്ഥാപിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തില്‍ മരിച്ചവരില്‍ നാലുപേര്‍ ഷിപ്പ്‌യാര്‍ഡിലെ ഉദ്യോഗസ്ഥരാണ്. മറ്റുള്ളവര്‍ താത്കാലിക ജീവനക്കാരാണ്. പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണ്.