ലക്‌നൗ > ഉത്തർപ്രദേശിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി കമൽറാണി വരുൺ (62) കോവിഡ്‌ ബാധിച്ച്‌ മരിച്ചു. ലക്‌നൗ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്‌ച രാവിലെയായിരുന്നു മരണം.

ജൂലൈ 18 നാണ്‌ കമൽറാണിയെ കോവിഡ്‌ സ്ഥിരീകരിച്ചതിനെത്തുടർന്ന്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. ശ്വസകോശത്തിലെ അണുബാധയെത്തുടർന്നാണ്‌ നില വഷളായത്‌. മന്ത്രിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ അനുശോചിച്ചു.