കുടുംബത്തിലെ നാല്‌ അംഗങ്ങളെ വെട്ടിക്കൊന്നു. പൈവളിഗെ കനിയാലയിലാണ്‌ സംഭവം. മരുമകൻ മാനസികാസ്വാസ്ഥ്യമുള്ള ഉദയ്‌ ആണ്‌ അരുംകൊല നടത്തിയത്‌. ഉപ്പള ബായാർ കനിയാല സുദമ്പളെയിലെ സദാശിവ, വിട്ടള, ബാബു, ദേവകി എന്നിവരെയാണ് കൊലപ്പെടുത്തിയത്. കൊല നടത്തിയ ഉദയയെ നാട്ടുകാർ പിടികൂടി പൊലീസിലേൽപിച്ചു.

തിങ്കളാഴ്‌ച സന്ധ്യയോടെയാണ്‌ നാടിനെ നടുക്കിയ കൊലപാതകം. യുവാവ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായാണ് നാട്ടുകാർ പറയുന്നത്. വഴിതർക്കത്തിന്റെ പേരലുള്ള തർക്കമാണ് കൊലയ്ക്ക് കാരണമായതെന്നാണ് വിവരം. ഉദയയുടെ അമ്മാവന്മാരാണ് കൊല്ലപ്പെട്ട സദാശിവയും, വിട്ടളയും, ബാബുവും. അമ്മായിയാണ് ദേവകി. വിവരമറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.--