മഴക്കാലം എന്നത് പല അസുഖങ്ങളുടെയും അപകടങ്ങളുടെയും കൂടി കാലമാണ്.മഴക്കാലത്ത് ഉണ്ടാകുന്ന  അപകടങ്ങളിൽ പ്രധാനമാണ് വൈദ്യുതിയിൽ നിന്നും വരുന്ന അപകടങ്ങൾ. വൈദ്യുതിയുമായി ബന്ധപ്പെട്ട അപാകതകൾ വരാതിരിക്കാനുള്ള മുൻകരുതലുകൾ എന്തൊക്കെയാണെന്ന് നോക്കാം. ശക്തമായ മഴയും കാറ്റും ഉണ്ടായ ശേഷം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടാൽ തങ്ങളുടെ കൃഷിയിടത്തിലോ പരിസരത്തെവിടെയെങ്കിലുമോ വൈദ്യുതി കമ്പികൾ മുറിഞ്ഞു കിടപ്പുണ്ടോ എന്നു പരിശോധിക്കണം. ശക്തമായ ഇടിമിന്നലുള്ളപ്പോൾ മെയിൻ സ്വിച്ച് ഓഫാക്കാനോ കേബിൾ ടിവി ലൈൻ വിച്ഛേദിക്കാനോ ശ്രമിക്കാതിരിക്കുക. നടക്കുമ്പോൾ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ചവിട്ടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇടിയും മിന്നലും ഉള്ളപ്പോൾ ഫോൺ ഉപയോഗിക്കാതിരിക്കാം. നനഞ്ഞ കൈകൾകൊണ്ട് സ്വിച്ചുകൾ തൊടാതിരിക്കാം. വൈദ്യുതോപകരണങ്ങൾ പ്രവർത്തിപ്പിക്കുമ്പോൾ റബ്ബർ ചെരിപ്പുകൾ ധരിക്കാം. ടി.വി സൈറ്റുമായി കേബിൾ ബന്ധിപ്പിക്കുന്നതിനു അപകടരഹിതമായി കൈകാര്യം ചെയ്യാൻ സാധിക്കുന്ന വിധത്തിലുള്ള ആഫ് കോഡും ജാക്കും ഉപയോഗിക്കുക. ശക്തമായ ഇടിമിന്നലുള്ളപ്പോൾ മെയിൻ സ്വിച്ച് ഓഫാക്കാനോ കേബിൾ ടിവി ലൈൻ വിച്ഛേദിക്കാനോ ശ്രമിക്കാതിരിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ തകരാറുകൾ സ്വയം പരിഹരിക്കാൻ ശ്രമിക്കരുത് വൈദ്യുതി ലൈനുകളുടെ സമീപം നിർമാണ പ്രവൃത്തികൾ നടത്തുമ്പോൾ ഇരുമ്പ് ഗോവണി, ഇരുമ്പുതോട്ടി തുടങ്ങിയവ ഉപയോഗിക്കുന്നതിൽ തികഞ്ഞ ജാഗ്രത പുലർത്തണം. വൈദ്യുതാഘാതമേറ്റാല്‍ എന്തെല്ലാം ചെയ്യണം. ഹൈവോൾട്ടേജ് ഷോക്ക് - മിന്നൽ , പൊട്ടി വീണ വൈദ്യുത കമ്പി എന്നിവയിൽ നിന്നും ആഘാതം ഉണ്ടായാൽ ബാഹ്യമായ പരിക്ക് ഇല്ലെങ്കിലും എത്രയും വേഗം ആശുപത്രിയിൽ എത്തിക്കണം. ലോവോൾട്ടേജ് ഷോക്ക് - മിന്നൽ എന്നിവ തലച്ചോറിനെ ബാധിച്ചാൽ അപസ്മാരം, ഡിപ്രഷൻ, ഉത്കണ്ഠ എന്നിവയ്ക്ക് സാധ്യതയുണ്ട്. ലോവോൾട്ടേജ്‌ ഷോക്ക് വീട്ട്ഉപകരണങ്ങളിൽ നിന്നും സംഭവിക്കുമ്പോൾ - പുറമേ കാണും വിധം പൊള്ളൽ ഉണ്ടെങ്കിൽ, അബോധാവസ്ഥയിൽ ആയാൽ സ്പർശന ശേഷിക്ക് എന്തെങ്കിലും തകരാർ സംഭവിച്ചാൽ, കാഴ്ച, കേൾവി, സംസാരം എന്നിവയ്ക്ക് തകരാർ സംഭവിച്ചാലോ ഗർഭിണിക്ക് ഷോക്കേറ്റാലോ ആശുപത്രിയിൽ കൊണ്ടുവന്നു വൈദ്യസഹായം തേടണം. ഷോക്കേറ്റ് തെറിച്ചു വീഴുന്ന ആളുകൾ പെട്ടെന്നുള്ള പേശീസങ്കോജം മൂലം കഴുത്തിലെ കശേരുക്കൾ, നട്ടെല്ല്, മറ്റു എല്ലുകൾ എന്നിവയ്ക്ക് വിള്ളലോ ഒടിവോ സംഭവിക്കാം. അതിനാൽ ആളുകളെ എഴുനേൽപ്പിക്കുമ്പോളും മറ്റും പ്രത്യേകം ശ്രദ്ധിക്കണം. വൈദ്യുതാഘാതം ഏൽക്കുമ്പോൾ ഹൃദയമിടിപ്പിന് ഉണ്ടാകുന്ന താളപ്പിഴകളാണ് പലപ്പോഴും മരണകാരണങ്ങൾ ആവുന്നത് വൈദ്യുതാഘാതമേറ്റാൽ മരണം സംഭവിച്ചെന്ന തീരുമാനത്തിൽ ഒരിക്കലും എത്തരുത്. ആഘാതമേറ്റ ആളിനെ വൈദ്യുതി ബന്ധത്തിൽനിന്നു ശ്രദ്ധാപൂർവം വിടുവിച്ച് പ്രഥമശുശ്രൂഷ നൽകി അടുത്ത ആശുപത്രിയിൽ എത്രയും വേഗം എത്തിക്കുക.