കണ്ണൂര്‍ : കൊവിഡ് സമുഹ വ്യാപന സാധ്യതയെ തുടര്‍ന്ന്ചക്കരക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഭൂരിഭാഗം പ്രദേശങ്ങളിലും ചൊവ്വാഴ്ച മുതല്‍ സമ്ബൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു പോലീസ്, വ്യാപാരി, ജനപ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. ഉറവിടമറിയാത്ത കോവിഡ് കേസുകള്‍ കൂടി വരുന്നതിനാല്‍ ചൊവ്വാഴ്ച മുതല്‍ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കുമെന്ന് പോലീസ് അറിയിച്ചു. ആളുകള്‍ പുറത്തിറങ്ങുന്നതിനും പുറത്തു നിന്ന് ആളുകള്‍ക്ക് ഉള്ളില്‍ പ്രവേശിക്കുന്നതിനും വിലക്കുണ്ടാവും. ചെമ്ബിലോട്, അഞ്ചരക്കണ്ടി പഞ്ചായത്തുകളിലെ ഏതാണ്ട് മുഴുവന്‍ പ്രദേശങ്ങളും പൂര്‍ണ്ണമായും അടച്ചിടും. കണ്ണൂര്‍ കോര്‍പറേഷനിലെ വാരം, കാപ്പാട്, എളയാവൂര്‍ ഭാഗങ്ങളിലും നിയന്ത്രണമുണ്ടാകും. എയര്‍പോര്‍ട്ട് റോഡിന്റെ തെക്ക് ഭാഗം മുതല്‍ ചക്കരക്കല്‍ ടൗണ്‍ അടക്കം അഞ്ചരക്കണ്ടി വരെ പൂര്‍ണ്ണമായും അടച്ചിടും. അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിക്കും. ചെറു റോഡുകളും അടച്ചിടും.