കണ്ണൂര്‍>  ചക്കരക്കല്ല് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ചൊവ്വാഴ്ച മുതല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ തിങ്കളാഴ്ച നഗരത്തില്‍ അപൂര്‍വ്വ തിരക്ക്. സാമൂഹിക അകലം പാലിക്കാതെയുള്ള തിരക്ക് ഗുരുതര സ്ഥിതിയിലേക്കാണ് നഗരത്തെ തള്ളിവിടുന്നത്. കോവിഡ് സമ്പര്‍ക്കം മൂലമുള്ള രോഗികളുടെ എണ്ണം വര്‍ധിച്ചതോടെയാണ് ചക്കരക്കല്ല്, അഞ്ചരക്കണ്ടി ടൗണുകള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ചൊവ്വാഴ്ച മുതല്‍ ലോക്ക് ഡൗണ്‍ പ്രദേശമാക്കിയത്. ചെമ്പിലോട്, അഞ്ചരക്കണ്ടി പഞ്ചായത്തുകളിലെ ചക്കരക്കല്ല് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ലോക്ക് ഡൗണ്‍. മാവേലി സ്റ്റോറില്‍ രാവിലെ മുതല്‍ നീണ്ട നിരയായിരുന്നു. പരിസര പ്രദേശത്തെ ജനങ്ങളെല്ലാം വാഹനമെടുത്ത് റോഡിലിറങ്ങിയതോടെ നഗരം ഗതാഗത കുരുക്കിനാല്‍ വീര്‍പ്പ് മുട്ടി.