ഒഡീഷ യൂനിവേഴ്സിറ്റി സെൻട്രൽ ലൈബ്രറി
ലോക ഗ്രന്ഥശാലകൾ 10
ഒഡീഷ യൂനിവേഴ്സിറ്റി സെൻട്രൽ ലൈബ്രറി
സ്വന്തം ലേഖകൻ
ഒഡീഷ
ഒഡീഷ സെൻട്രൽ ലൈബ്രറി ഒഡീഷയിലെ അക്കാദമിക് ഗവേഷണ ദൗത്യം മുന്നോട്ട് കൊണ്ടുപോകുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന സ്ഥാപനമാണ്. ഇന്ത്യയിലെ അന്താരാഷ്ട്ര നിലവാരമുള്ള ഏതൊരു ആധുനിക ലൈബ്രറികളുമായും താരതമ്യപ്പെടുത്താവുന്ന സ്ഥാപനമാണ് ഇത്.
2009-ൽ ആരംഭിച്ച സെൻട്രൽ ലൈബ്രറിയിൽ ഇപ്പോൾ നാൽപതിനായിരത്തോളം പുസ്തകങ്ങൾ ഉണ്ട്. ഇതിന് പുറമെ, ജനപ്രിയ മാസികകൾ, തിരഞ്ഞെടുത്ത ജേണലുകൾ, പ്രബന്ധങ്ങൾ, റിപ്പോർട്ടുകൾ, ഇ-ബുക്കുകൾ, ഇ-ജേണലുകൾ, സയൻസ്, ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസസ് എന്നിവയിലെ ഓൺലൈൻ ഡാറ്റാബേസുകളും ഉണ്ട്.
ലൈബ്രറിയിൽ ഇ-റിസോഴ്സ് സോൺ, കമ്പ്യൂട്ടർ സെന്റർ, ലൈബ്രറി പ്രവർത്തനത്തിനായി പ്രത്യേക സെർവർ, എയർകണ്ടീഷൻ സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്.
സംസാരിക്കുന്ന ലൈബ്രറി (കാഴ്ചയില്ലാത്ത വിദ്യാർത്ഥികൾക്കായി), 02 എൻഡിഎൽ ഇ-റിസോഴ്സുകൾ, കൂടാതെ ഒപിഎസി, ഇ-റിസോഴ്സസ് എന്നിവ ആക്സസ് ചെയ്യുന്നതിന് ലൈബ്രറിയിൽ മതിയായ കമ്പ്യൂട്ടർ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ദേശീയ, അന്തർദ്ദേശീയ ലൈബ്രറി നെറ്റ്വർക്കുകളുമായുള്ള പങ്കാളിത്തത്താൽ നൂതന സേവനങ്ങൾ, അത്യാധുനിക സാങ്കേതികവിദ്യകൾ എന്നിവ ഉപയോഗിച്ചുള്ള ് ലൈബ്രറി സേവനങ്ങളും അംഗങ്ങൾക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്.