തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വേഗത്തിലാക്കി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. അരോഗ്യ വിദഗ്ധരുമായി കമ്മിഷൻ തിങ്കളാഴ്ച ചർച്ച നടത്തും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു തെരഞ്ഞെടുപ്പ് നടത്തുന്നതിൻ്റെ സാധ്യതകളാണ് ചർച്ച ചെയ്യുക.
തദ്ദേശ സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥ ഭരണം സർക്കാരും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനും ആഗ്രഹിക്കുന്നില്ല. അതിനാൽനവംബര്‍ 12 ന് മുന്‍പ് പുതിയ ഭരണസമിതികൾ അധികാരമേല്‍ക്കണം. ഒക്ടോബര്‍ അവസാനത്തോടെ തെരഞ്ഞെടുപ്പ് നടത്താനുള്ള ശ്രമത്തിലാണ് കമ്മിഷൻ. അനുദിനം രോഗികൾ വർധിക്കുന്നതും വരാനിരിക്കുന്ന ആഴ്ചകൾ നിർണായകമെന്ന വിലയിരുത്തലും കമ്മിഷൻ നിരീക്ഷിക്കുന്നുണ്ട്.

Most Read

  • Week

  • Month

  • All