കണ്ണൂര്‍
   അസാപിന്റെ കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കിന്റെ ബഹുഭാഷാ പരിശീലന ഓണ്‍ലൈന്‍ കോഴ്സുകള്‍ ആരംഭിക്കുന്നു
  വര്‍ക്ക് ഫ്രം ഹോമിലേക്ക് തൊഴിലുകള്‍ മാറിയ സാഹചര്യത്തില്‍  യുവതീ യുവാക്കള്‍ക്ക് വിദേശരാജ്യങ്ങളില്‍ ലഭ്യമാകുന്ന ഉന്നതനിലവാരമുള്ള തൊഴിലവസരങ്ങള്‍ വീട്ടിലിരുന്നും പ്രയോജനപ്പെടുത്തുന്നതിനായിട്ടാണ് അസാപിന്റെ ആഭിമുഖ്യത്തില്‍ അതത് വിദേശരാജ്യങ്ങളിലെ എംബസിയുമായി സഹകരിച്ച് വിവിധ വിദേശഭാഷകളില്‍ പ്രാവീണ്യം നേടുന്നതിനായി ഓണ്‍ലൈന്‍ ഭാഷ കോഴ്സുകള്‍ ആരംഭിക്കുന്നത്.
   വിവിധ വിദേശ രാജ്യങ്ങളിലെ തൊഴിലവസരങ്ങള്‍ കണ്ടെത്തുകയും അത് യുവാക്കള്‍ക്ക് കൃത്യമായി നല്‍കുവാനും അസാപിന്റെ കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കിന്റെ യാഥാര്‍ഥ്യത്തോടെ സാധ്യമാകും.  വിദേശ രാജ്യങ്ങളിലെ ഭാഷാപഠനത്തിനയി അസാപിന്റെ തന്നെ ബഹുഭാഷാ പരിശീലന കേന്ദ്രം കൂടി വരുന്നതോടെ ഒട്ടേറെ തൊഴിലവസരങ്ങള്‍ കേരളത്തിന് തുറന്നു നല്‍കപ്പെടും.
   നിസ്സാന്‍ പോലുള്ള വന്‍കിട വിദേശ കമ്പനികളുടെ ജപ്പാനിലെ തൊഴിലവസരങ്ങള്‍ക്ക് ജാപ്പനീസ് ഭാഷ അഭ്യസിക്കുന്നതിലൂടെ കേരളത്തിലെ യുവ ജനതയും യോഗ്യതയുള്ളവരാകും.
   തൊഴില്‍ ആവശ്യങ്ങള്‍ക്കായി കുറഞ്ഞത് ലെവല്‍ 5 ജാപ്പനീസ് ഭാഷയുടെ യോഗ്യത വേണം എന്ന് നിഷ്കര്‍ഷിക്കുന്ന രാജ്യമാണ് ജപ്പാന്‍. അതുകൊണ്ട് തന്നെ ലെവല്‍ 5 കോഴ്സുകളാണ് അസാപ് പൊതു ജനങ്ങള്‍ക്കായി നല്‍കുന്നത്..
അസാപ് ഓണ്‍ലൈന്‍ വഴി നല്‍കുന്ന വിദേശ ഭാഷ കോഴ്സുകളും അവയുടെ വിശദംശങ്ങളും ചുവടെ ചേര്‍ക്കുന്നു..
1. ജാപ്പനീസ്  കോഴ്സ് കാലാവധി ലെവല്‍  5 ,150 മണിക്കൂര്‍ പരീക്ഷ ജാപ്പനീസ് ലാംഗ്വേജ് പ്രൊഫിഷ്യന്‍സി ടെസ്റ്റ് കോഴ്സ് ഫീസ് 6900
15ന് വയസ്സിന് മുകളില്‍ ആര്‍ക്കും രജിസ്റ്റര്‍ ചെയ്യാം..
2. ജര്‍മ്മന്‍
കോഴ്സ് കാലാവധി
ലെവല്‍ 1  80 മണിക്കൂര്‍
 എക്സാം സെര്‍ട്ടിഫിക്കേഷന്‍
കോഴ്സ് ഫീസ്   5200, 15ന് വയസ്സിന് മുകളില്‍ ആര്‍ക്കും രജിസ്റ്റര്‍ ചെയ്യാം..
3. ഫ്രഞ്ച്
കോഴ്സ് കാലാവധി ലെവല്‍ 1  100 മണിക്കൂര്‍, കോഴ്സ് ഫീസ്   5800, 15ന് വയസ്സിന് മുകളില്‍ ആര്‍ക്കും രജിസ്റ്റര്‍ ചെയ്യാം..
4. അറബിക് കോഴ്സ് കാലാവധി
അറബിക് 100  120 മണിക്കൂര്‍
അറബിക് 101  120 മണിക്കൂര്‍
കേരള സര്‍വകലാശാല അറബിക് ഡിപ്പാര്‍ട്മെന്റ് സെര്‍ട്ടിഫിക്കേഷന്‍ 15ന് വയസ്സിന് മുകളില്‍ ആര്‍ക്കും രജിസ്റ്റര്‍ ചെയ്യാം..
5. സ്പാനിഷ്, കോഴ്സ് കാലാവധി
ലെവല്‍ 1  150 മണിക്കൂര്‍,15ന് വയസ്സിന് മുകളില്‍ ആര്‍ക്കും രജിസ്റ്റര്‍ ചെയ്യാം...
ആദ്യ ഘട്ടത്തില്‍ ജര്‍മ്മന്‍, ഫ്രഞ്ച്, ജാപ്പനീസ് എന്നീ ഭാഷകളുടെ ക്ലാസ്സുകളാണ് ആരംഭിക്കുന്നത്, തുടര്‍ന്ന് അടുത്ത ഘട്ടത്തില്‍ സ്പാനിഷ്, അറബിക് എന്നീ ഭാഷാ കോഴ്സുകളും ആരംഭിക്കും..

അതാത് വിദേശ രാജ്യത്തെ സര്‍ക്കാരുമായോ സര്‍ക്കാര്‍ അംഗീകൃത അജന്‍സികളുമായോ ചേര്‍ന്നാണ് അസാപ് വിദേശ ഭാഷ പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ഒരുക്കുന്നത്..
ജര്‍മന്‍, ജാപ്പനീസ് ഫ്രഞ്ച് ഭാഷകളുടെ ക്ലാസുകള്‍ ഓഗസ്റ്റ് അവസാന വാരം മുതല്‍ ആരംഭിക്കും..രജിസ്റ്റര്‍ ചെയ്യാനും കൂടുതല്‍ വിവരങ്ങള്‍ക്കുംwww.asapkerala.gov.in or www.skillparkkerala.in. എന്ന വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക..
കൂടുതല്‍ വിവരങ്ങള്‍ക്ക് 9495999699   , 9495999642   , 9495999643   , 9495999662   , 9495999663 എന്ന നമ്പറുകളില്‍ ബന്ധപെടുക..
 
 
 
 
 
ReplyForward
 
 
 
 

Most Read

  • Week

  • Month

  • All