തൃശൂർ നാട്ടികയിൽ ഇതര സംസ്ഥാന തൊഴിലാളി തലയ്ക്കടിയേറ്റ് മരിച്ചു. ഒറീസ സ്വദേശി മംഗൾ പ്രധാൻ ആണ് മരിച്ചത്. ഇയാളുടെ ബന്ധുവായ ഒറീസ സ്വദേശി മിഥുനെ സംഭവത്തിന് പിന്നാലെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

ജോലി കഴിഞ്ഞ് ഇരുവരും സൈക്കിളിൽ മടങ്ങി വരുന്നതിനിടെയാണ് സംഭവം. മദ്യലഹരിയിലായിരുന്ന ഇരുവരും തർക്കിക്കുകയും ഇത് അടിപിടിയിൽ കലാശിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തലയ്ക്ക് കല്ല് കൊണ്ടുള്ള അടിയേറ്റതിനെ തുടർന്ന് മംഗൾ പ്രധാൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. നിലവിളി കേട്ട നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. സംഭവത്തിൽ വലപ്പാട് പൊലീസ് കേസെടുത്തു.

Most Read

  • Week

  • Month

  • All