കണ്ണൂര്‍
  ഒക്ടോബര്‍ ആദ്യ വാരത്തോടെ കേരളത്തിലേക്കും കൂടുതല്‍ ട്രെയിനുകള്‍ സര്‍വ്വീസ് നടത്താന്‍ റെയില്‍വേ ഒരുക്കം തുടങ്ങി. വിവി കേന്ദ്രങ്ങളിലുള്ള കോച്ചുകളെല്ലാം അറ്റകുറ്റ പ്രവൃത്തി നടത്തി പ്രധാന സ്റ്റേഷനുകളിലേക്ക് എത്തിക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലോക്ക് ഡൗണില്‍ ഇളവ് വന്നതോടെ മംഗലാപുരത്ത് നിന്ന് വിവിധ ഭാഗങ്ങളിലേക്ക് ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചു. എന്നാല്‍ കേരളത്തിലേക്ക് നേരത്തെ സര്‍വ്വീസ് നടത്തിയിരുന്ന ഒറ്റപ്പെട്ട ട്രെയിനുകള്‍ മാത്രമേ ഇപ്പോഴും സര്‍വ്വീസ് നടത്തുന്നുള്ളൂ. സതേണ്‍ വെസ്റ്റേണ്‍ റെയില്‍വേയാണ് ഇന്നലെ മുതല്‍ ട്രെയിന്‍ സര്‍വ്വീസ് പുനരാരംഭിച്ചത്.
  ഹുബ്ലി മൈസുരു സ്പെഷല്‍, മൈസുരു വിജയപുര, 06585, 06586 യശ്വന്ത്പൂര്‍ കാര്‍വാര്‍ സ്പെഷല്‍, ബെലഗാവി ഷെദ്വാള്‍ സ്പെഷല്‍,  ബംഗ്ലൂര്‍ മംഗ്ലൂര്‍,   ബംഗ്ലൂര്‍ മംഗ്ലൂര്‍ എന്നീ ട്രെയിനുകളാണ് സര്‍വ്വീസ് നടത്തുന്നത്.
  കേരളത്തില്‍ നേരത്തെ ആരംഭിച്ച സര്‍വ്വീസ് മാത്രമാണ് ഇപ്പോഴും ഉള്ളത്. ദില്ലിയില്‍ നിന്നുള്ള മംഗള, മുബൈയില്‍ നിന്നുള്ള കുര്‍ല, കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ജനശദാബ്ദി എന്നാ ട്രെയിനുകളാണ് മലബാര്‍ ഭാഗത്ത് നിന്ന് സര്‍വ്വീസ് നടത്തുന്നത്.
  കോയമ്പത്തൂരില്‍ നിന്ന് ചെന്നൈയിലേക്കുള്ള സര്‍വ്വീസും അടുത്ത ദിവസം ആരംഭിക്കും. നവംബര്‍ മാസത്തോടെ ട്രെയിനുകള്‍ പൂര്‍ണമായും പുനരാരംഭിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് റെയില്‍വേ.

 
 

Most Read

  • Week

  • Month

  • All