കണ്ണൂര്‍ ജില്ലാ ആശുപത്രിയെ ഇപ്പോഴത്തെ നിലവാരത്തിലേക്കുയര്‍ത്തുന്നതി കൊവിഡ് 19 മാഹാമാരിയെ പ്രതിരോധിക്കുന്നതില്‍ ലോകത്തു തന്നെ മികച്ച മാതൃക സൃഷ്ടിക്കാന്‍ കേരളത്തിന് സാധിച്ചത് എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായാണ്. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തദ്ദേശ സ്ഥാപനങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പോലിസ് ഉള്‍പ്പെടെയുള്ള വിഭാഗങ്ങളുടെ പിന്തുണ ഇക്കാര്യത്തില്‍ വലിയ മുതല്‍ക്കൂട്ടായി. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേരളത്തിന് ആഗോളതലത്തില്‍ ലഭിക്കുന്ന പ്രശംസ സര്‍ക്കാരിനും ആരോഗ്യവകുപ്പിനും മാത്രമല്ല, നാം ഓരോരുത്തര്‍ക്കും അവകാശപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു. പരിമിതമായ സൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടിയിരുന്ന കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി 80 ലക്ഷം രൂപ വകയിരുത്തിയാണ് ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പാക്കിയത്. ഇതിനായി 2017þ18 സാമ്പത്തിക വര്‍ഷത്തില്‍ 50 ലക്ഷവും 2018þ19ല്‍ 30 ലക്ഷവും വകയിരുത്തി. 5800 ചതുരശ്ര അടിയില്‍ മൂന്ന് നിലകളിലായി നിര്‍മ്മിച്ച കെട്ടിടത്തിലാണ് ഒ പി ബ്ലോക്ക്, ഡിജിറ്റല്‍ എക്സ് റേ യൂണിറ്റ്, 200 പേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാള്‍, കാന്റീന് എന്നീ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, വൈസ് പ്രസിഡണ്ട് പി പി ദിവ്യ, സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി ജയബാലന്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് അംഗം അജിത് മാട്ടൂല്‍, ഡി പി എം ഡോ. കെ സി അജിത് കുമാര്‍, ആശുപത്രി സൂപ്രണ്ടും ഡി എം ഒ ഇന്‍ചാര്‍ജുമായ ഡോ. ടി സുധ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്, ആയുര്‍വേദ ആശുപത്രി ലേ സെക്രട്ടറി എം എസ് വിനോദ്, എച്ച് എം സി അംഗങ്ങള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
|
