പാലക്കാട് > പാലക്കാട് പൊലീസുദ്യോഗസ്ഥർക്കുനേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വ്യാപക അക്രമം. വ്യാഴാഴ്ച്ച രാവിലെ പാലക്കാട് കലക്ട്രേറ്റിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനത്തിലാണ് അക്രമം അഴിച്ചുവിട്ടത്. പതിനഞ്ചോളം പൊലീസുകാർക്ക് പരിക്കേറ്റു. വി ടി ബലറാം എംഎൽഎയുടെ നേതൃത്വത്തിൽ പ്രവർത്തകർ പൊലീസിന് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇരുമ്പ് ദണ്ഡും മര കഷ്ണങ്ങളും കൊണ്ടായിരുന്നു അക്രമം. കല്ലേറും നടന്നു.

ടൗൺ നോർത്ത് സ്റ്റേഷനിലെ സിപിഒ ലിജുവിന് മുഖത്ത് കവിളിലും താടിയിലും സാരമായ പരിക്കേറ്റു. ഏഴുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ ചില പൊലീസുദ്യോഗസ്ഥരുടെ കൈ ഒടിഞ്ഞിട്ടുണ്ട്. ഉദ്യോഗസ്ഥനെ ഉടൻ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രാഫിക് സ്റ്റേഷനിലെ സിപിഒ സുനിലിന് തോളിനാണ് പരിക്ക്. ടൗൺ സൗത്ത് സ്റ്റേഷനിലെ സിപിഒമാരായ ജഗദീഷ്, റിഷികേശൻ, റഷീദ്, പ്രദീപ്, എ ആർ ക്യാമ്പിലെ സിപിഒമാരായ സനു, സുരേഷ് കുമാർ, പ്രസാദ്, ട്രാഫിക് സ്റ്റേഷനിലെ ഷീബ, പ്രീത എന്നിവർക്കും പരിക്കേറ്റു. 

 

പരിക്കേറ്റ മറ്റ് പൊലീസുകാർ

പരിക്കേറ്റ മറ്റ് പൊലീസുകാർതുടക്കം മുതൽ ആസൂത്രിതമായി സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമത്തിലായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചപ്പോഴും പൊലീസ് സംയമനം പാലിച്ചു. പിന്നീടാണ് നേരിട്ട് അക്രമത്തിലേക്ക് കടന്നത്.

 

 

Most Read

  • Week

  • Month

  • All