ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പതിനഞ്ച് ദിവസത്തിനുള്ളിൽ നിർണായക അറസ്റ്റ് ഉണ്ടാകുമെന്ന് കലാഭവൻ സോബി. അക്കാര്യത്തിൽ പ്രതീക്ഷയുണ്ടെന്നും കലാഭവൻ സോബി പറഞ്ഞു. കേസിൽ സിബിഐയുടെ നുണപരിശോധനയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കലാഭവൻ സോബി.

തന്റെ വാദങ്ങൾ അന്വേഷണ സംഘത്തെ ബോധിപ്പിക്കാനായെന്ന് സോബി പറഞ്ഞു. ബാലഭാസ്‌കറിന്റേത് ആസൂത്രിതമായ കൊലപാതകമാണ്. സംഭവത്തിൽ സ്വർണക്കടത്ത് സംഘത്തിന് പങ്കുണ്ടെന്നും സോബി ആരോപിച്ചു. അപകടത്തിന് മുൻപ് ബാലഭാസ്‌കിന്റെ വാഹനം ആക്രമിക്കപ്പെടുന്നത് കണ്ടുവെന്ന് കലാഭവൻ സോബി മൊഴി നൽകിയിരുന്നു. ഇതിലെ യാഥാർഥ്യം കണ്ടെത്താനാണ് സോബിയുടെ നുണ പരിശോധന നടത്തിയത്.

 ചെന്നൈയിലെയും ഡൽഹിയിലെയും ഫോറൻസിക് ലാബുകളിലെ പ്രത്യേക സംഘമാണ് കൊച്ചി സിബിഐ ഓഫീസിലെത്തി നുണ പരിശോധന നടത്തിയത്. സോബിയെ കൂടാതെ ബാലഭാസ്‌കറിന്റെ സുഹൃത്തായിരുന്ന വിഷ്ണു സോമസുന്ദരത്തിന്റെ നുണപരിശോധനയും ഇന്ന് നടന്നു.

Most Read

  • Week

  • Month

  • All