.കണ്ണൂര്‍
സംസ്ഥാനത്തെ സര്‍ക്കാര്‍ ഐടിഐകളില്‍നിന്ന് ബേക്കറി പലഹാരങ്ങളും ഫര്‍ണിച്ചറും സൗന്ദര്യ വര്‍ധക വസ്തുക്കളും തയ്യാറാകുന്നു. ഇവയുണ്ടാക്കാന്‍ കഴിവുള്ള വിദ്യാര്‍ഥികളുടെ തൊഴില്‍ സാധ്യത വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി.
കോഴിക്കോട് ഗവ. വനിതാ ഐടിഐയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ബ്യൂട്ടി സൊല്യൂഷന്‍സ്, മലപ്പുറം അരീക്കോട് ഗവ. ഐടിഐയില്‍ ഫര്‍ണിച്ചര്‍ നിര്‍മാണം, കൊല്ലം ചന്ദനത്തോപ്പ് ഐടിഐയില്‍ ബേക്കറി ഉല്‍പ്പന്നങ്ങള്‍, സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ് നിര്‍മാണ യൂണിറ്റ് എന്നിവ ആരംഭിക്കും. ഘട്ടംഘട്ടമായി എല്ലാ ഐടിഐകളിലേക്കും ഇത് വ്യാപിപ്പിക്കും.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുംവേണ്ടി അത്യാധുനിക സൗകര്യങ്ങളോടെയാണ് കോഴിക്കോട് വനിതാ ഐടിഐയില്‍ ടിþചാം എന്ന പേരില്‍ ബ്യൂട്ടി സൊല്യൂഷന്‍സ് ആരംഭിക്കുന്നത്. സംസ്ഥാനത്ത് കോസ്മെറ്റോളജി ട്രേഡുള്ള ഏക ഐടിഐയാണ് കോഴിക്കോട്. അരീക്കോട് ഗവ. ഐടിഐയില്‍ നിര്‍മിക്കുന്ന ഫര്‍ണിച്ചര്‍ വ്യാവസായിക പരിശീലനവകുപ്പിന്റെ ബ്രാന്‍ഡ് നെയിമായ ടിþ ഫര്‍ണിഷിങ്സ് എന്ന പേരില്‍ വിപണിയില്‍ ഇറങ്ങും. വിദഗ്ധരായ ആശാരിമാരെയും നിയോഗിക്കും.
ചന്ദനത്തോപ്പ് ഗവ. ബേസിക് ട്രെയിനിങ് സെന്ററില്‍ ബേക്കറി þകണ്‍ഫക്ഷണറി യൂണിറ്റ് ആരംഭിക്കുന്നതിനൊപ്പം നിലവിലുള്ള സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ് നിര്‍മാണം വിപുലപ്പെടുത്തും. ടി ബൈറ്റ്, ടിþ ഫെന്‍ഡ്, ടിþ വാഷ് എന്നീ പേരുകളിലാണ് ബേക്കറി ഉല്‍പ്പന്നങ്ങളും സാനിറ്റൈസറും ഹാന്‍ഡ് വാഷും ഉല്‍പ്പാദിപ്പിക്കുക. കോഴിക്കോട് വനിതാ ഐടിഐയിലെ ടിþചാം തിങ്കളാഴ്ച പകല്‍ 10നും ചന്ദനത്തോപ്പ് ബിടിസിയിലെ ഉല്‍പാദനകേന്ദ്രം പകല്‍ 11.30നും അരീക്കോട് ഐടിഐയിലെ യൂണിറ്റ് പകല്‍ 12നും മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ചന്ദനത്തോപ്പിലും അരീക്കോടും വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഉദ്ഘാടനം.

Most Read

  • Week

  • Month

  • All