സിനിമാ തിയറ്ററുകൾ ജനുവരി അഞ്ച് മുതൽ തുറക്കും. കർശന മാർ​ഗനിർദേശങ്ങളോടെ പ്രവർത്തിക്കാനാണ് അനുമതി.

സീറ്റിൻ്റെ പകുതി പേർക്ക് മാത്രമേ തിയറ്ററുകളിൽ പ്രവേശനം അനുവദിക്കുകയുള്ളു. കൊവിഡ് മാനദണ്ഡം പാലിക്കണം. ലംഘിച്ചാൽ കർശന നടപടിയുണ്ടാകും.

ഇതിന് പുറമെ ആരാധനാലയങ്ങളിലെ ഉത്സവങ്ങളിൽ കലാപരിപാടികൾക്കും അനുമതി നൽകി. ഇൻഡോറിൽ 100 പേർക്കും, ഔട്ട് ഡോറിൽ 200 പേർക്കും അനുമതി നൽകും.

നിരീക്ഷണങ്ങൾക്ക് പോലീസിനേയും സെക്ടറൽ മജിസ്ട്രേറ്റ് മാരെ നിയമിക്കും. നീന്തൽ ഉൾപ്പെടെ സ്പോർട്സ് പരിശീലനത്തിനും അനുമതി നൽകി.

Most Read

  • Week

  • Month

  • All