താമര റിലീസിംഗിന് ഒരുങ്ങുന്നു. ഗാനം ഞായറാഴ്ച റിലീസ് ചെയ്യും
കണ്ണൂര്‍
പ്രകാശ് വാടിക്കല്‍ രചനയും,സംവിധാനവും നിര്‍വ്വഹിച്ച താമര എന്ന ചിത്രം റിലീസിംഗിന് ഒരുങ്ങുന്നു. പരിസ്ഥിതി പ്രാധാന്യമുള്ള ചിത്രത്തിന് ഇതിനകം മികച്ച സിനിമയ്ക്കുള്ള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ലഭിക്കുകയുണ്ടായി.
അപര്‍ണ്ണ നായരാണ് മുഖ്യ കഥാപാത്രമായ താമരയെ അവതരിപ്പിക്കുന്നത്. പ്രകാശ് ചെങ്ങല്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനിലേഷ് ആര്‍ഷ, വിജോയ് ബിജു, രമേഷ് ഇരിണാവ്, ഹിബ മുഹമ്മദ്, ശ്രീദേവി, മേഘ കുന്നത്ത് തുടങ്ങിയവര്‍ അഭിനയിക്കുന്നു.മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പാരസ്പര്യത്തിനേറ്റ മുറിവാണ് അതിശക്തമായി സിനിമ മുന്നോട്ട് വെക്കുന്നത്. മലയാളം കണ്ടിരിക്കേണ്ട സിനിമയാണിത്.
ചിത്രത്തിലെ മനോഹരമായ ഗാനങ്ങള്‍ മലയാളത്തിന്റെ പ്രിയ ഗായിക സിത്താര ഫെയ്സ് ബുക്ക് പേജിലൂടെ ഞായറാഴ്ച റിലീസ് ചെയ്യുന്നു.
ഡോ.ഏ.എസ്.പ്രശാന്ത് കൃഷ്ണന്‍ രചനയും സംഗീതവും നിര്‍വ്വഹിച്ച ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് സിത്താര, മധു ബാലകൃഷ്ണന്‍, നാരായണന്‍കാരനാട് എന്നിവരാണ്.

Most Read

  • Week

  • Month

  • All