സംസ്ഥാനത്തെ ആകാശവാണി നിലയങ്ങള്‍ ഏകീകരിച്ച് കൊണ്ട് ആകാശവാണികേരളം, ആകാശവാണി മലയാളം, ആകാശവാണി റെയിന്‍ബോ എന്നിങ്ങനെ മൂന്നായി ചുരുക്കാനാണ് പ്രസാര്‍ ഭാരതിയുടെ നീക്കം. നിലവില്‍ സംസ്ഥാനത്താകെ കണ്ണൂരടക്കം 7 നിലയങ്ങളാണുള്ളത്. ഈ നിലയങ്ങളിലൂടെ അതത് പ്രദേശങ്ങളിലെ കലാവിരുന്ന് അടക്കമുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഓരോ പ്രദേശത്തും നിലവിലുള്ള നാടന്‍ കലകളുടെ റേഡിയോ വഴിയുള്ള പ്രോത്സാഹനം പ്രസാര്‍ ഭാരതിയുടെ പുതിയ നീക്കത്തിലൂടെ ഇല്ലാതാകുകയാണ്. കൂടാതെ ഘട്ടം ഘട്ടമായി ജീവനക്കാരെയും ഒഴിവാക്കും. ആഗോളവല്‍ക്കരണ നയം നടപ്പാക്കിയതിന്‍റെ സ്ഥിരം ജീവനക്കാരെ നിയമിക്കാതെ കഴിഞ്ഞ 30 വര്‍ഷമായി നിയമന നിരോധനമാണ് നടപ്പാക്കി വരുന്നത്. കണ്ണൂര്‍ ആകാശവാണി നിലയം നിരവധിക്കാലത്തെ ജനകീയ ഇടപെടലിന്‍റെ ഫലമായി 1991 ല്‍ ആരംഭിച്ചതാണ്. കണ്ണൂര്‍ക്കാരായ എഴുത്തുകാരുടെ കഥയും, കവിതയും, നാടകവും, പ്രഭാഷണങ്ങളും ഉള്‍പ്പെടെ ശ്രദ്ധേയമായ പരിപാടികള്‍ കണ്ണൂര്‍ നിലയത്തില്‍ നിന്ന് സംപ്രേഷണം ചെയ്യാറുണ്ട്. അതെല്ലാം ഇല്ലാതാക്കുന്ന നടപടിയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്നും നിലവിലുള്ള ആകാശവാണി നിലയം സംരക്ഷിക്കണമെന്നും സി.പി.ഐ.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ ആവശ്യപ്പെട്ടു.

 

Most Read

  • Week

  • Month

  • All