കണ്ണൂര്‍
ശബരി റെയില്‍വേ പാതയുടെ മാതൃകയില്‍ മട്ടന്നൂര്‍ റെയില്‍പാതയും വേണമെന്ന ആവശ്യം ശക്തമാകുന്നു.
പിപിപി മാതൃകയില്‍ മട്ടന്നൂര്‍ വിമാനത്താവള പാത നിര്‍മിക്കാമെന്ന് 2015ലെ റെയില്‍വേ ബജറ്റില്‍ തീരുമാനമെടുത്തിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഇതിന് വേണ്ട മുന്‍കൈ എടുക്കണമെന്നും റെയില്‍വേ നിര്‍ദേശിച്ചിരുന്നു. കണ്ണൂര്‍ സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആരംഭിച്ച് എളയാവൂര്‍, ഏച്ചൂര്‍, കൂടാളി വഴി മട്ടന്നൂരിലേക്ക് പാത നിര്‍മിക്കുന്നതിനുള്ള പ്രാഥമിക സര്‍വ്വേയും റെയില്‍വേ നടത്തി. ആദ്യ സര്‍വ്വേ ഗ്രീന്‍ഫീലര്‍ഡ് റോഡ് കേന്ദ്രീകരിച്ചായിരുന്നു. ഗുരുതുരമായ പാരിസ്ഥിതിക പ്രശ്നം ഉടലെടുക്കുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഈ റോഡ് നിര്‍മാണം ഉപേക്ഷിക്കുകയായിരുന്നു.
റെയില്‍വേ നടത്തിയ രണ്ട് സര്‍വ്വേയിലും പാത ലാഭകരമാകുമെന്നായിരുന്നു റിപ്പോര്‍ട്ട്. പ്രത്യേക സാമ്പത്തിക റിപ്പോര്‍ട്ട് മൂന്നാം ഘട്ടത്തിലെടുക്കാനും തീരുമാനിച്ചിരുന്നു.
ശബരിപാത കിഫ്ബിയില്‍ ഉപയോഗിച്ചാണ് നിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. മട്ടന്നൂര്‍ പാത ഈ രീതിയില്‍ നിര്‍മിച്ചാല്‍ മട്ടന്നൂരില്‍ നിന്ന് ഇരിട്ടി വഴി വയനാട് ജില്ലയിലേക്കും റെയില്‍വേ ലൈന്‍ നിര്‍മിക്കാം. ഘട്ടംഘട്ടമായി ഇത് മൈസുരു പാതയിലേക്ക് കൂട്ടിചേര്‍ക്കാനും പറ്റും.
സംസ്ഥാന സര്‍ക്കാരിന് പുറമെ വിവിധ ഏജന്‍സികളും കിയാലും ഇതിന്റെ ഭാഗമായി ചേരാന്‍ സാധിക്കും. കണ്ണൂരില്‍ നിന്ന് 20 കിലോമീറ്റര്‍ ദൂരത്തിലാണ് പാത നിര്‍മിക്കേണ്ടത്.
മട്ടന്നൂര്‍ വിമാനത്താവള പാത നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് റെയില്‍വേ ഡിവിഷന്‍ പാസഞ്ചേഴ്സ് അസോസിയേഷന്‍ മുഖ്യമന്ത്രിക്കും എംപിമാര്‍ക്കും നിവേദനം നല്‍കി.

Most Read

  • Week

  • Month

  • All