കരുനാഗപ്പള്ളി
കോവിഡില്‍ കുടുങ്ങിയ സമപ്രായക്കാരുടെ പ്രശ്നങ്ങള്‍ പഠനവിഷയമാക്കി കൊച്ചുമിടുക്കി. കരുനാഗപ്പള്ളി ഗേള്‍സ് ഹൈസ്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിനി ആരഭി ശ്രീജിത്താണ് കോവിഡ് നിയന്ത്രണങ്ങള്‍ ഏങ്ങനെ കുട്ടികളെ ബാധിക്കുന്നുവെന്ന് പഠനവിഷയമാക്കിയത്. കോവിഡ് കാലം കുട്ടികളില്‍ മാനസികവും സാമൂഹികവുമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതായും നവമാധ്യമങ്ങളുടെ അമിതോപയോഗം കുട്ടികളുടെ സ്വഭാവ വൈകല്യത്തിന് കാരണമാകുന്നതായും പഠനത്തില്‍ കണ്ടെത്തി. നൂറിലധികം കുട്ടികളില്‍നിന്ന് വിവിരം ശേഖരിച്ചാണ് പഠന റിപ്പോര്‍ട്ട് രൂപപ്പെടുത്തിയത്.
നേരിട്ടും സാമൂഹ്യമാധ്യമങ്ങള്‍ വഴിയും വിവരശേഖരണം നടത്തി. പ്രധാനമായും കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലെ കുട്ടികളുടെ വിവരങ്ങളാണ് ശേഖരിച്ചത്. കുലശേഖരപുരം ഗവ. വെല്‍ഫെയര്‍ സ്കൂളിലെ റിട്ട. എച്ച്എം ജയശ്രീയാണ് റിപ്പോര്‍ട്ട് തയാറാക്കാന്‍ ആരഭിയെ സഹായിച്ചത്. പ്രോജക്ടിന്റെ സംക്ഷിപ്?തം മുനിസിപ്പല്‍ ചെയര്‍മാന്‍ കോട്ടയില്‍ രാജുവിന് സമര്‍പ്പിച്ചു. ഗേള്‍സ് ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍ കെ ശ്രീകുമാര്‍, അധ്യാപകന്‍ ജി മോഹനന്‍ എന്നിവര്‍ പങ്കെടുത്തു. കൊല്ലക ശ്രീയില്‍ ശ്രീജിത്തിന്റെയും കുലശേഖരപുരം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക സോണിലൂയിസിന്റെയും മകളാണ് ആരഭി.

Most Read

  • Week

  • Month

  • All