കണ്ണൂർ
ധീരവിപ്ലവകാരി ചെഗുവേരയുടെ മകൾ  അലൈഡ ഗുവേര പങ്കെടുത്ത്‌ കണ്ണൂരിൽ  നടന്ന ഐക്യദാർഢ്യ സമ്മേളനത്തിന്റെയും  പുസ്‌തപ്രകാശനത്തിന്റെയും ഡിവിഡി തൃശൂർ സമത പുറത്തിറക്കി. കണ്ണൂർ പ്രസ്‌ ക്ലബിൽ നടന്ന ചടങ്ങിൽ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ കരിവെള്ളൂർ മുരളി ഡിവിഡി പ്രകാശനം ചെയ്‌തു. ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ എം വിജിൻ ഏറ്റുവാങ്ങി. അലൈഡ പ്രകാശനം ചെയ്‌ത ഒമ്പത്‌ ലാറ്റിനമേരിക്കൻ പഠനഗ്രന്ഥങ്ങളടങ്ങിയ സഞ്ചികയുടെ കൈമാറ്റം  ജനാധിപത്യ മഹിളാഅസോസിയേഷൻ അഖിലേന്ത്യ അസിസ്‌റ്റന്റ്‌‌ സെക്രട്ടറി എൻ സുകന്യ കൈമാറി. പുരോഗമനകലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി  എം കെ മനോഹരൻ ഏറ്റുവാങ്ങി. സമത മാനേജിങ്‌ ട്രസ്‌റ്റി പ്രൊഫ. ടി എ ഉഷാകുമാരി, പുരോഗമനകലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി നാരായണൻ കാവുമ്പായി എന്നിവർ പങ്കെടുത്തു.
രാജൻ തുവ്വാര വിവർത്തനം ചെയ്‌ത അലൈഡ മാർച്ചിന്റെ ഓർമക്കുറിപ്പ്‌–-‘ചെഗുവേര എന്റെ ജീവിതസഖാവ്‌, ഞാൻ റിഗോ ബെർത മെഞ്ചു ആത്മകഥ’ , എ എൻ രവീന്ദ്രദാസിന്റെ ‘കാൽപ്പന്തിലെഴുതിയ ദേശീയതയും ലാറ്റിൻ അതിജീവനവും’,   പി എൻ ഗോപീകൃഷ്‌ണന്റെ ‘അക്കയും സിസ്‌റ്ററും ലാറ്റിനമേരിക്കൻ –- ഇന്ത്യൻ കവിതയിലെ പെൺസമാന്തരങ്ങൾ’, ഡോ. ജിനേഷ്കുമാർ എരമത്തിന്റെ‘ ലാറ്റിനമേരിക്കൻ സിനിമ ഏഴാംകലയുടെ ഒളിയുദ്ധങ്ങൾ’,  വി കെ ഷറഫുദ്ദീന്റെ ‘ലാറ്റിനമേരിക്ക രണാങ്കണത്തിലെ ചോരപ്പൂക്കൾ’,  വി ജയിന്റെ ‘ലാറ്റിനമേരിക്കൻ സംഗീതം നിശബ്ദമാകാത്ത നിലവിളികൾ’, പൊന്ന്യം ചന്ദ്രന്റെ ‘ലാറ്റിനമേരിക്കൻ ചിത്രകല’, രഞ്‌ജിത് ചിറ്റാടെ , മനുമുകുന്ദൻ എന്നിവർ രചിച്ച ‘ആമസോൺ:നരഭോജികൾ കാടേറുമ്പോൾ’ എന്നീ പുസ്‌തകങ്ങളാണ്‌ സഞ്ചികയിലുള്ളത്‌.  വിവരങ്ങൾക്ക്: 9447771946.

Most Read

  • Week

  • Month

  • All