കണ്ണൂർ
ജില്ലയിൽ ചൊവ്വാഴ്ച് 632 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകി. ഗവൺമെന്റ് മെഡിക്കൽ കോളേജ്- 79, ജില്ലാ ആശുപത്രി- 70, തലശ്ശേരി ജനറൽ ആശുപത്രി- 66, ഇരിട്ടി താലൂക്ക് ആശുപത്രി- 40, കൂത്തുപറമ്പ് താലൂക്ക് ആശുപത്രി- 48, മയ്യിൽ സാമൂഹ്യാരോഗ്യ കേന്ദ്രം- 85, മാങ്ങാട്ടുപറമ്പ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്ര്- 53, ആസ്റ്റർ മിംസ് കണ്ണൂർ- 105, എകെജി ആശുപത്രി- 86. ഇതോടെ ജില്ലയിൽ ആകെ 1989 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകി.
കുത്തിവെപ്പിനു ശേഷമുള്ള അരമണിക്കൂർ നിരീക്ഷണ സമയത്തിനു ശേഷവും കാര്യമായ പാർശ്വഫലങ്ങളൊന്നും ഒരു കേന്ദ്രത്തിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് പ്രതിരോധ കുത്തിവെപ്പ് നടക്കുക. അടുത്ത കുത്തിവെപ്പ് നാളെ (വ്യാഴാഴ്ച) മലബാർ കാൻസർ സെന്റർ, ജില്ലാ ആശുപത്രി കണ്ണൂർ, മയ്യിൽ സാമൂഹ്യാരോഗ്യ കേന്ദ്രം, കൂത്തുപറമ്പ് താലൂക്ക് ആശുപത്രി, പെരിങ്ങോം താലൂക്ക് ആശുപത്രി, മട്ടന്നൂർ സാമൂഹ്യാരോഗ്യ കേന്ദ്രം, പാപ്പിനിശ്ശേരി സാമൂഹ്യാരോഗ്യ കേന്ദ്രം, ഗവണ്മെന്റ് മെഡിക്കൽ കോളേജ് കണ്ണൂർ, ജിംകെയർ ആശുപത്രി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകുനേരം 5 വരെ നടക്കും. ഗുണഭോക്താക്കൾക്ക് അവരവരുടെ കുത്തിവെപ്പ് കേന്ദ്രവും തീയതിയും അറിയിച്ചുകൊണ്ടുള്ള ഫോൺ സന്ദേശം ലഭിക്കുന്നതാണെന്ന് ജില്ലാമെഡിക്കൽ ഓഫീസർ അറിയിച്ചു.

 

Most Read

  • Week

  • Month

  • All