കണ്ണൂർ
ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി പുസ്തകോത്സവം 23 മുതൽ 30വരെ കണ്ണൂർ ചെറുശ്ശേരി നഗറി (റബ്കോ ഓഡിറ്റോറിയം)ൽ. രാവിലെ പത്തിന് സാഹിത്യകാരൻ ടി പത്മനാഭൻ ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ ആയിരത്തോളം ഗ്രന്ഥശാലകൾ, സ്‌കൂൾ, കോളേജ് ലൈബ്രറികൾ, പുസ്തക പ്രേമികൾ എന്നിവർക്ക് ആവശ്യമുള്ള പുസ്തകങ്ങൾ തെരഞ്ഞെടുക്കാൻ അവസരമുണ്ടാകും.
വൈകിട്ട് 4.30ന് സുകുമാർ അഴീക്കോട് അനുസ്മരണം അഡ്വ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. അഡ്വ. രശ്മിത രാമചന്ദ്രൻ പ്രഭാഷണം നടത്തും. ഡോ. എ വത്സലന്റെ 'തലശേരി കലാപം നേരും നുണയും' പുസ്തകം എം മുകുന്ദൻ പ്രകാശനം ചെയ്യും.
24ന് പകൽ മൂന്നിന് പുസ്തകപ്രകാശനം, അവാർഡ് ഡേ ദേശാഭിമാനി മുൻ ചീഫ് എഡിറ്റർ എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. യുപി, വനിതാ വായനമത്സര വിജയികൾക്കുള്ള സമ്മാന വിതരണവും നടക്കും. 25ന് ഭരണ യൗവനം - യുവജന പ്രതിനിധികളുടെയും ലൈബ്രറി കൗൺസിൽ അംഗങ്ങളായ ജനപ്രതിനിധികളുടെയും സംഗമം പകൽ 11ന് മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് അക്കിത്തം, സുഗതകുമാരി അനുസ്മരണം'പെയ്തൊഴിയാതെ' വി ടി മുരളി ഉദ്ഘാടനം ചെയ്യും. 26ന് പകൽ മൂന്നിന് ഓൺലൈൻ എഴുത്ത് സംവാദം ഇ പി രാജഗോപാലനും 27ന് പകൽ മൂന്നിന് യു എ ഖാദർ അനുസ്മരണം 'കഥാസായഹ്നം' വി എസ് അനിൽകുമാറും ഉദ്ഘാടനം ചെയ്യും. 28ന് പകൽ മൂന്നിന് നീലംപേരൂർ മധുസൂദനൻ നായർ, അനിൽ പനച്ചൂരാൻ കവി സമ്മേളനം കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്യും. 29ന് പകൽ മൂന്നിന് നോവൽ, നാടകം, ബാലസാഹിത്യം വിഷയത്തിൽ പ്രഭാഷണം. 30ന് സമാപന സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.

 

Most Read

  • Week

  • Month

  • All