ചാൾസ് സ്വിമ്മിംഗ് അക്കാദമിയുടെ നേതൃത്വത്തിൽ 6വയസ്സുകാരനും 60 വയസ്സുകാരനും നാളെ പയ്യാമ്പലം കടലിൽ നീന്തും.
6 വയസ്സുകാരൻ ഡാരിയസ് പ്രഭുവും, 60 വയസ്സുള്ള കതിരൂരിലെ ഇ.വിജയനുമാണ് രാവിലെ 6.45 ന് പയ്യാമ്പലം കടലിൽ ആയാസരഹിതമായി നീന്തുക. എല്ലാവരും നീന്തൽ പഠിക്കുക, ഒര് വീട്ടിൽ ഒരാളെങ്കിലും രക്ഷാപ്രവർത്തകനാവുക ( ഒരു വീട്ടിൽ ഒര് കാവൽ മാലാഖ എന്ന സന്ദേശം ഉയർത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. നീന്തിക്കയറുന്നവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, മേയർ ശ്രീ.ടി.ഒ.മോഹനൻ, എഡിഎം ഇ.പി.മേഴ്‌സി സംസ്ഥാന സ്‌പോട്‌സ് കൗൺസിൽ വൈ: പ്രസിഡന്റ്. ഒ.കെ.വിനീഷ്, ജില്ലാ പ്രസിഡന്റ്, കെ.കെ.പവിത്രൻ എന്നിവർ ചേർന്ന് സ്വീകരിക്കും. ചാൾസ് സ്വിമ്മിംഗ് അക്കാദമി നടത്തി വരുന്ന ജലസുരക്ഷ ക്യാമ്പയിന്റെ തുടർച്ചയുടെ ഭാഗമായാണ് കടൽ നീന്തൽ, ജനു 2 ന് ഡാരിയസ് 4 ന് പെരുമ്പപുഴ 4 തവണ ക്രോസ് ചെയ്തു. 5 ന് കവ്വായി കായൽ 1 കി.മി നീന്തിക്കടന്നു. 6 മുതൽ, വലിയപറമ്പ, എട്ടിക്കുളം, ചൂട്ടാട്, മുഴുപ്പിലങ്ങാട്, പയ്യാമ്പലം, കടലുകളിൽ പരിശീലനം നടത്തി.കവ്വായി കായൽ 3 തവണ ഒര് മണിക്കൂറിനുള്ളിൽ നീന്തിക്കടന്നു ഈ ദിവസങ്ങളിലെല്ലാം രാവിലെ 6.30 ന് തന്നെ പരിശീലന കേന്ദ്രങ്ങളിൽ കുടുംബസമേതം ഇവർ എത്തിയിരുന്നു. 22-ന് നടക്കുന്ന കടൽ നീന്തലിന്ന് സുരക്ഷയൊരുക്കാൻ, രണ്ട് ബോട്ടുകൾ തയ്യാറാക്കിയിട്ടുണ്ട്. 5 ലൈഫ് ഗാർഡുകൾ, മെഡിക്കൽ ടീം. അനുധാവനം ചെയ്ത് നീന്താൻ നീന്തൽ താരങ്ങൾ. മാധ്യമ പ്രവർത്തകർക്ക് ദൃശ്യങ്ങൾ പകർത്താൻ ബോട്ടിൽ പോകുന്നവർക്ക് സുരക്ഷയ്ക്കായ് ലൈഫ് ജാക്കറ്റുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്.
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 3,72000 പേർ ഒര് വർഷം ജല അപകടങ്ങളിൽ മരിക്കുന്നു. നാഷണൽ ക്രൈം റെക്കോഡ് പ്രകാരം ഇന്ത്യയിൽ 'പ്രതിദിനം' മുങ്ങി മരിക്കുന്നത് 80 പേരാണ്. നമ്മുടെ കേരളത്തിൽ ശരാശരി 1600 പേർ ഒരു വർഷം മുങ്ങി മരിക്കുന്നു എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അതായത് ദിവസം 3,4, പേരോളം ഒര് ദിവസം മുങ്ങി മരിക്കുന്നു.

Most Read

  • Week

  • Month

  • All