കണ്ണൂർ നിയമസഭാ നിയോജക മണ്ഡലം ഹൈടെക്ക് ലൈബ്രറികളിലേക്ക് ഡിജിറ്റൽ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം  നാളെ 
ഞായറാഴ്ച വൈകീട്ട് 4 മണിക്ക്  തുറമുഖ വകുപ്പ്  രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. ചSങ്ങിൽ  കണ്ണൂർ കോർപ്പറേഷൻ മേയർ ടി.ഒ മോഹനൻ  അധ്യക്ഷത വഹിക്കും 
 
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ 
എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്ന് 37 ലക്ഷം രൂപ ചെലവഴിച്ച് കണ്ണൂർ നിയമസഭാ നിയോജക മണ്ഡലത്തിലെ റജിസ്റ്റർ ചെയ്ത  51 വായനശാലകൾക്ക് ഹൈടെക്ക് സംവിധാനം ഏർപ്പെടുത്തിയാണ് പദ്ധതിക്കായുള്ള ഇലക്ട്രോണിക്സ്
ഉപകരണങ്ങൾ വിതരണം ചെയ്യുന്നത്. 51 വായനശാലകൾക്ക് ആവശ്യമായ ലാപ്പ്ടോപ്പ്, മൾട്ടിമീഡിയ, പ്രൊജക്റ്റർ, പ്രിൻ്റർ, സൗണ്ട് സിസ്റ്റം തുടങ്ങിയ
ആധുനിക സൗകര്യങ്ങൾ ഇതുവഴി ലഭ്യമാക്കും. ജില്ലാ ലൈബ്രറിയിൽ കേന്ദ്രികൃത സെർവർ സിസ്റ്റവും വീഡിയോ കോൺഫ്രൻസ് സൗകര്യവും ഉണ്ടാകും
പദ്ധതിയുടെ ഭാഗമായി ഡിജിറ്റൽ സൗകര്യങ്ങളുടെ
വിതരണം  വൈകന്നേരം
4 മണിക്ക് ശിക്ഷ ക് സദനിൽ നടക്കുമെന്ന്  മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അറിയിച്ചു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ, ടി.വി.സുഭാഷ് IAS
എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. പദ്ധതി പൂർത്തികരണ പ്രഖ്യാപനം ഫിബ്രവരി 7 ന് കേരള മുഖ്യമന്ത്രി
പിണറായി വിജയൻ നിർവഹിക്കും -

Most Read

  • Week

  • Month

  • All