ന്യൂഡൽഹി > സിപിഐ എം 23--ാം പാർടി കോൺഗ്രസ് അടുത്തവർഷം(2022) ഫെബ്രുവരി അവസാനം നടത്താൻ പാകത്തിൽ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിക്കാൻ സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം തീരുമാനിച്ചു. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകൾക്കുശേഷം ഇക്കൊല്ലം ജൂലൈ ആദ്യവാരം ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിക്കും. ഇക്കൊല്ലം ഏപ്രിലിൽ നടക്കേണ്ടിയിരുന്ന പാർടി കോൺഗ്രസ് കോവിഡ് മഹാമാരിയും ലോക്ക്ഡൗണും നിയമസഭ തെരഞ്ഞെടുപ്പുകളും കാരണം മാറ്റിവയ്ക്കാൻ പാർടി നേരത്തെ തീരുമാനിച്ചിരുന്നു.

 

Most Read

  • Week

  • Month

  • All