കൊച്ചി

  മനോരമ ന്യൂസിന്റെ 'ന്യൂസ്മേക്കർ 2020' പുരസ്‌കാരത്തിന് ആരോഗ്യമന്ത്രി കെ കെ ശൈലജ അർഹയായി. പ്രേക്ഷകർ പങ്കെടുത്ത അഭിപ്രായവോട്ടെടുപ്പിലൂടെയാണ് വിജയിയെ തെരഞ്ഞെടുത്തത്. കോവിഡ് പ്രതിരോധപ്രവർത്തനത്തിൽ മാതൃകാപരമായി ആരോഗ്യവകുപ്പിനെ നയിച്ചതിനുള്ള അംഗീകാരവുമായി പുരസ്‌കാരം.

കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ കഠിനാധ്വാനം ചെയ്യുന്ന ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകരുടെ പ്രതിനിധി എന്നനിലയിലാണ് പുരസ്‌കാരം സ്വീകരിക്കുന്നതെന്ന് മന്ത്രി ശൈലജ പ്രതികരിച്ചു. കോവിഡിനെതിരായ പോരാട്ടം ജാഗ്രതയോടെ തുടരണം. അടുത്തിടെ വർധിച്ചുവരുന്ന പ്രതിദിനരോഗികളുടെ എണ്ണം നിയന്ത്രിക്കേണ്ടതുണ്ട്. മരണനിരക്ക് കുറച്ചതിലടക്കം കേരളം സൃഷ്ടിച്ച മാതൃക മുന്നോട്ടുകൊണ്ടുപോകുമെന്നും മന്ത്രി പറഞ്ഞു.

ലോകമാകെ പ്രതിസന്ധിയിലാക്കിയ കോവിഡിനെ നേരിടുന്നതിൽ ആരോഗ്യമന്ത്രി പ്രകടമാക്കിയ നിശ്ചയദാർഢ്യം ആദരിക്കപ്പെടേണ്ടതാണെന്ന് പുരസ്‌കാരപ്രഖ്യാപനം നടത്തിയ നടനും സംവിധായകനുമായ രൺജി പണിക്കർ പറഞ്ഞു.

ന്യൂസ്മേക്കർ അന്തിമ ചുരുക്കപട്ടികയിൽ കെ.കെ.ശൈലജയ്ക്കൊപ്പം കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി, സംവിധായകൻ ലിജോ ജോസ് പെല്ലിശേരി, ഐടി സംരഭകൻ ജോയ് സെബാസ്റ്റ്യൻ എന്നിവരുമുണ്ടായിരുന്നു.

 

Most Read

  • Week

  • Month

  • All