ഐ റൈസ് ടു പ്രെസന്റ് ദ ബജറ്റ്, ധനമന്ത്രിമാർ ഈ വാചകം പറഞ്ഞുകൊണ്ട് രാജ്യത്തിന്റെ വരാനിരിക്കുന്ന സാമ്പത്തിക വർഷത്തിന്റെ തലവരയെഴുതുന്ന ബജറ്റ് അവതരിപ്പിക്കുന്നു. 1947 നവംബർ 26നാണ് ഇന്ത്യയിലെ ആദ്യ ബജറ്റ് അവതരിപ്പിക്കുന്നത്. ആർ.കെ ഷൺമുഖം ചെട്ടിയാണ് ആദ്യമായി ബജറ്റ് അവതരിപ്പിച്ചത്. ഇതിന് പിന്നാലെ നൂറുകണക്കിന് ബജറ്റുകൾ പിറന്നു. പക്ഷേ ഇന്ത്യയുടെ സാമ്പത്തിക രം​ഗം മാറ്റിമറിച്ച ബജറ്റ് പ്രഖ്യാപനങ്ങളുണ്ട്….ഇന്ത്യ എക്കാലവും ഓർത്തിരിക്കുന്നവ….

 

ഇപോക്കൽ ബജറ്റ് (1991)

 
5 budgets that changed India

1991 ൽ മൻമോഹൻ സിം​ഗ് അവതരിപ്പിച്ച ബജറ്റാണ് ഇത്. ഇന്ത്യൻ സാമ്പത്തിക രം​ഗം പ്രതിസന്ധിയിലായിരുന്ന സമയത്ത് സമ്പത് വ്യവസ്ഥയുടെ ഉദാരവത്കരണം ലക്ഷ്യം വയ്ക്കുന്നതായിരുന്നു ബജറ്റ്. രാജ്യത്ത് ഇറക്കുമതി-കയറ്റുമതി നയം പരിശോധിച്ച് ഇന്ത്യയെ ആ​ഗോളതലത്തിൽ കൂടുതൽ വ്യവസായ സൗഹാർദമാക്കുന്നതിൽ ഊന്നൽ നൽകുന്നതായിരുന്നു ഈ ബജറ്റ്. 220% ൽ നിന്ന് 150 ശതമാനമായി കസ്റ്റംസ് തീരുവ കുറച്ച് കയറ്റുമതി പ്രോത്സാഹിപ്പിച്ചു. ഈ ബജറ്റിന് ശേഷമാണ് ഇന്ത്യ ലോകത്തെ തന്നെ ഏറ്റവും വേ​ഗത്തിൽ വളരുന്ന എക്കോണമിയായി മാറിയത്.

ദ ബ്ലാക്ക് ബജറ്റ്

5 budgets that changed India

രഹസ്യ സ്വഭാവമുള്ള അല്ലെങ്കിൽ ക്ലാസിഫൈഡ് പദ്ധതികൾക്ക് വേണ്ടി തുക മാറ്റിവയ്ക്കുന്ന ബജറ്റിനെയാണ് ബ്ലാക്ക് ബജറ്റ് എന്ന് വിളിക്കുന്നത്. എന്നാൽ 1973-74 ൽ യശ്വന്ത് റാവോ ഛാവൻ അവതരിപ്പിച്ച ബജറ്റിനെ ഇങ്ങനെ വിളിക്കാൻ കാരണം ഉയർന്ന കമ്മിയായിരുന്നു. 550 കോടി രൂപയായിരുന്നു ഹൈ ഡെഫസിറ്റ്. ഈ ബജറ്റിൽ 56 കോടി രൂപയാണ് ഛാവൻ കൽക്കരി ഖനികളുടെ സ്വകാര്യ വത്കരണത്തിനായി വകയിരുത്തിയത്. ഇത് ഇന്ത്യയിലെ കൽക്കരി ഖനികളുടെ ഉത്പാദനത്തെ ​ഗുരുതരമായി ബാധിച്ചു. അഭ്യന്തര ആവശ്യങ്ങൾക്ക് പോലും കൽക്കരി ഇറക്കുമതി ചെയ്യേണ്ട അവസ്ഥയിലായി രാജ്യം.

ദ ഡ്രീം ബജറ്റ് (1997)

ആദായനികുതി, കോർപറേറ്റ് ടാക്സ് എന്നിവ വെട്ടിക്കുറച്ച 1997 ലെ ബജറ്റിനെ മാധ്യമങ്ങളാണ് ഡ്രാം ബജറ്റ് അഥവാ സ്വപ്ന ബജറ്റെന്ന് വിശേഷിപ്പിച്ചത്. പേഴ്സണൽ ഇൻകം ടാക്സ് 40 ശതമാനത്തിൽ നിന്ന് 30 ശതമാനക്കിയത് ഈ ബജറ്റിലാണ്. സാധാരണക്കാരന് ഏറ്റവും കൂടുതൽ സന്തോഷം നൽകിയ ബജറ്റായിരുന്നു ഇത്.

ദ മിലേനിയം ബജറ്റ് (2000)

5 budgets that changed India

ഇന്ത്യയിലെ ഐടി രം​ഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന ദ മിലേനിയം ബജറ്റ് 2000 ൽ അവതരിപ്പിച്ചത്
യശ്വന്ത് സിൻഹയാണ്. സോഫ്റ്റ്വെയർ കയറ്റുമതിയിൽ മൻമോഹൻ സിം​ഗ് കൊണ്ടുവന്ന ഇൻസെന്റീവുകൾ ഘട്ടം ഘട്ടമായി എടുത്ത് കളഞ്ഞ തീരുമാനം ധീരമായിരുന്നുവെന്നാണ് പോളിസി വിദ​ഗ്ധർ വിലയിരുത്തിയത്.

ദ റോൾ ബാക്ക് ബജറ്റ് (2002)

5 budgets that changed India

പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നതല്ല എല്ലാ കേന്ദ്ര ബജറ്റും. മുൻപ് പ്രഖ്യാപിച്ച നയങ്ങൾക്ക് ഊന്നൽ നൽകുന്നതാണ് ഈ ബജറ്റ്. അത്തരത്തിലൊന്നായിരുന്നു 2002 ലെ ദ റോൾ ബാക്ക് ബജറ്റ്. യശ്വന്ത് സിൻഹയാണ് ഈ ബജറ്റ് അവതരിപ്പിച്ചത്.

 

Most Read

  • Week

  • Month

  • All