അന്യ സംസ്ഥാന തൊഴിലാളികൾക്കായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. ലോക്ക്ഡൗൺ മൂലം പ്രതിസന്ധിയിലായ അന്യ സംസ്ഥാന തൊഴിലാളികൾക്ക് ആശ്വാസ പദ്ധതികൾ വിതരണം ചെയ്യാൻ പ്രത്യേക പോർട്ടൽ ആരംഭിക്കും.അസംഘടിത തൊഴിലാളികൾക്കും സാമൂഹ്യ ക്ഷേമ പദ്ധതികൾ ലഭ്യമാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. എല്ലാ വിഭാ​ഗത്തിലുള്ള തൊഴിലാളികൾക്കും അടിസ്ഥാന വേതനം ഉറപ്പാക്കും.ഒരു രാജ്യം, ഒരു റേഷൻ കാർഡ് നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്ന് ധനമന്ത്രി പറഞ്ഞു. ഇതിലൂടെ രാജ്യത്ത് എവിടെ നിന്നും റേഷൻ വാങ്ങാമെന്ന് ധനമന്ത്രി പറഞ്ഞു.സ്ത്രീകൾക്ക് എല്ലാ തൊഴിൽ മേഖലകളിലും അവസരം നൽകുമെന്നും രാത്രി ഷിഫ്റ്റുകളിൽ സുരക്ഷ നൽകുമെന്നും ധനമന്ത്രി പറഞ്ഞു.

Most Read

  • Week

  • Month

  • All