കണ്ണൂർ
ശാസ്ത്രസാഹിത്യ പരിഷത് വിവിധ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ശാസ്ത്ര സാംസ്‌കാരികോൽസവത്തിന്റെ ഭാഗമായുള്ള ആയിരം ക്ലാസുകൾക്ക് ഞായറാഴ്ച തുടക്കമാകും. വൈകീട്ട് ഏഴിന് ഗൂഗിൾ മീറ്റ് വഴി നടക്കുന്ന ക്ലാസ് കർഷക സമര നേതാവ് വിജു കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ സുരക്ഷയും കർഷക സമരവും എന്ന വിഷയത്തിൽ ഡോ ജിജു പി അലക്‌സ് ക്ലാസെടുക്കും.
20 മുതൽ 28 വരെയാണ് ജില്ലയിൽ അമ്പത് കേന്ദ്രങ്ങളിൽ ഒരാഴ്ച നീണ്ടു നിൽകുന്ന സാംസ്‌കാരികോൽസവവും ആയിരത്തോളം കേന്ദ്രങ്ങളിൽ ക്ലാസും നടക്കുന്നത്. സാംസ്‌കാരികോൽസവത്തിൽ ഭരണഘടന നേരിടുന്ന പ്രതിസന്ധി, കാലാവസ്ഥാ വ്യതിയാനം എന്നീ വിഷയങ്ങളിലും ക്ലാസ് നടക്കും. ഇതിന് പുറമെ വീട്ടുമുറ്റ നാടകങ്ങൾ, ഡിജിറ്റൽ കലാജാഥ, പുസ്തകോൽസവം, സ്വാശ്രയ ഉൽപ്പന്ന പ്രദർശനം എന്നിവയുമുണ്ടാകും.

 

Most Read

  • Week

  • Month

  • All