കാസർകോഡ് നന്ദാരപ്പദവ് മുതൽ തിരുവനന്തപുരം പാറശ്ശാല വരെ 1251 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് മലയോര ഹൈവേ പദ്ധതി. മലയോര ഹൈവേ പദ്ധതി സർക്കാർ പ്രഖ്യാപിച്ചപ്പോൾ അതു വെറും പ്രഖ്യാപനമായി ഒതുങ്ങുമെന്ന് പലരും പരിഹാസപൂർവം പ്രവചിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ ബൃഹദ് പദ്ധതിയുടെ ആദ്യഭാഗങ്ങൾ പൂർത്തീകരിച്ച് ജനങ്ങൾക്കായി തുറന്നു കൊടുത്തിരിക്കുകയാണ്.
കാസർഗോഡ് നന്ദാരപദവ് മുതൽ ചേവാർ വരെയുളള ഭാഗവും, കണ്ണൂർ ജില്ലയിലെ ചെറുപുഴ മുതൽ വള്ളിത്തോട് വരെയുള്ള ഭാഗവും കഴിഞ്ഞ ദിവസം നാടിനു സമർപ്പിച്ചു. പുനലൂർ കെഎസ്ആർടിസി ജങ്ഷൻ മുതൽ ചല്ലിമുക്ക് വരെയുള്ള 46.1 കിലോമീറ്റർ ദൂരം ഇന്നലെ തുറന്ന് നൽകി. 201.67 കോടി രൂപയാണ് ഈ റോഡിൻറെ നിർമാണത്തിനായി ചെലവഴിച്ചിരിക്കുന്നത്.
സംരക്ഷണഭിത്തികൾ, കാൽനടയാത്രയ്ക്കായി പ്രത്യേകമായ ഇൻറർലോക്ക് ടൈൽ ചെയ്ത നടപ്പാതകൾ, കോൺക്രീറ്റ് ഓടകൾ, കലുങ്കുകൾ, യൂട്ടിലിറ്റി ക്രോസ്സ് ഡെക്റ്റുകൾ എന്നിവയെല്ലാം ഈ റോഡിന്റെ ഭാഗമായി നിർമിച്ചിട്ടുണ്ട്. പൊതു ഗതാഗതം ഉപയോഗപ്പെടുത്തുന്നവർക്കായി 40ഓളം ബസ്സ് ഷെൽട്ടറുകളും, വാഹനയാത്രക്കാർക്കായി ഒരു വേ സൈഡ് അമിനിറ്റി സെൻററും നിർമിച്ചിരിക്കുന്നു
3500 കോടി രൂപയുടെ മലയോര ഹൈവേ പദ്ധതി സംസ്ഥാനത്തെ മലയോര പ്രദേശങ്ങളെ മുഴുവൻ ബന്ധിപ്പിക്കും. അതിലൂടെ മലയോര മേഖലകളിലും അത്യാധുനികമായി നിർമ്മിച്ച റോഡുകൾ എന്ന സ്വപ്നമാണ് യാത്ഥാർഥ്യമാകുന്നത്.
ജനങ്ങളോടുള്ള വാക്ക് പാലിച്ചുകൊണ്ട് പ്രവർത്തിക്കാൻ എൽഡിഎഫ് സർക്കാരിനു സാധിക്കുന്നു എന്നതാണ് തെളിയുന്നത്. സംസ്ഥാനത്തിന്റെ ഗതാഗത വികസനത്തിനും വ്യാവസായിക-വാണിജ്യ പുരോഗതിയ്ക്കും പുതിയ ഊർജ്ജം പകരാൻ കെല്പുള്ള ഒരു പദ്ധതി കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചതും നാടിനാകെ സന്തോഷം നൽകുന്നതാണ്.
മലയോര ഹൈവേക്ക് പുറമെ ജനങ്ങളുടെ സഞ്ചാരം സുഗമമാക്കാൻ അഞ്ഞൂറിലധികം പാലങ്ങളാണ് ഈ സർക്കാർ നിർമ്മിക്കുന്നത്. പാലങ്ങൾക്കൊപ്പം എല്ലാ റോഡുകളും നവീകരിച്ചു. പതിനായിരത്തിലധികം കിലോമീറ്ററിൽ റോഡുകൾ നിർമ്മിച്ചു. ഇത് റെക്കോഡാണ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പുതിയ പാലങ്ങളും റോഡുകളും നിർമ്മിച്ചു. വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളും ആലപ്പുഴ ബൈപ്പാസും നാടിന് സമർപ്പിച്ചുകഴിഞ്ഞു. കിഫ്ബി ഫണ്ടിങ്ങിൽ ഇതിനോടകം പല വമ്പൻ പാലങ്ങളുടെയും റോഡുകളുടെയും നിർമ്മാണങ്ങൾക്ക് അംഗീകാരമായിട്ടുണ്ട്. പുതിയവയുടെ നിർമ്മാണം ആരംഭിച്ചതു മാത്രമല്ല വർഷങ്ങളായി മുടങ്ങിക്കിടന്ന ഒട്ടേറെ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കി തുറന്നുകൊടുക്കാനുമായത് സർക്കാരിന്റെ ഭരണനേട്ടത്തിൽ പ്രധാനമാണ്. ണ്ടത്.
വികസന വിരോധം മനസിൽ വച്ചുകൊണ്ട് കേരളത്തിലെ എല്ലാ വികസന പ്രവർത്തനങ്ങൾക്കും തുരങ്കം വെക്കുകയാണ് പ്രതിപക്ഷം എന്ന ആരോപണവും നേരത്തെ ഉയർന്നതാണ്. മറ്റൊരു സംസ്ഥാനത്തും കാണാത്ത എതിർപ്പാണ് വികസന കാര്യത്തിൽ പ്രതിപക്ഷം കേരളത്തിൽ കാണിക്കുന്നത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നും ഇടതുപക്ഷം ആരോപിക്കുന്നുണ്ട്.

Most Read

  • Week

  • Month

  • All