കണ്ണൂർ
ശാസ്ത്രസാഹിത്യ പരിഷത് വിവിധ സാംസ്‌കാരിക സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജനകീയ ശാസ്ത്രസാംസ്‌കാരികോൽസവത്തിന്റെ സമാപന പരിപാടിക്ക് സംഘാടക സമിതിയായി.
മാർച്ച് 3 മുതൽ ഒരാഴ്ചക്കാലം കണ്ണൂർ ടൗൺ സ്്വയറിലാണ് പരിപാടി. പുസ്തക പ്രദർശനം, പരിഷത് ഉൽപ്പന്നങ്ങളുടെ പ്രദർശനം എന്നിവക്ക് പുറമെ ദിവസവും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും. കർഷക പാർലമെന്റ്, നാടക പ്രവർത്തകരുടെ കൂട്ടായ്മ, എഴുത്തുകാരുടെ സംഗമം, ഐടി ഉൽസവ്, ചലച്ചിത്രോൽസവം, പ്രദർശനം എന്നിവ വിവിധ ദിവസങ്ങളിലായി നടക്കും. കണ്ണൂർ കോർപ്പറേഷന്റെ വിവിധ കേന്ദ്രങ്ങളിലായി 50 ശാസ്ത്ര ക്ലാസും നടക്കും.
എപിജെ അബ്ദുൾ കലാം ലൈബ്രറിയിൽ നടന്ന യോഗത്തിൽ സംഘടക സമിതി രൂപീകരിച്ചു. കർഷക സമരവും ഭക്ഷ്യസുരക്ഷയും എന്ന വിഷയത്തിൽ കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം സി ജഗദീശൻ ക്ലാസെടുത്തു. ലൈബ്രറി കൗൺസിൽ താലുക്ക് സെക്രട്ടറി എം ബാലൻ അധ്യക്ഷനായി. ജനറൽ കൺവീനർ പി കെ ബൈജു പരിപാടികളെ കുറിച്ച് വിശദീകരിച്ചു. കെ ജയരാജൻ സംസാരിച്ചു. മേഖലാ സെക്രട്ടറി പിവി മനോജ്കുമാർ സ്വാഗതവും കമലാ സുധാകരൻ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ
എം ബാലൻ(ചെയർമാൻ), അഴീക്കോടൻ ചന്ദ്രൻ, സി ജഗദീശൻ, ഇ ബീന, പികെ ശ്രീപ്രകാശ്( വൈസ് ചെയർമാൻ), കമല സുധാകരൻ(കൺവീനർ), പിവി മനോജ്കുമാർ, ടിപി വിൽസൻ, ഇ കെ സിറാജ്, എംപി പ്രശാന്ത്(ജോ. കൺവീനർ)
വിവിധ സബ്ബകമ്മിറ്റികളും രൂപീകരിച്ചു
പ്രചാരണം, സ്റ്റേജ്
ചെയർമാൻ എ പങ്കജാക്ഷൻ
വൈസ് ചെയർമാൻ വി പുരുഷോത്തമൻ
കൺവീനർ അരുൺ ചിടങ്ങിൽ
ജോ കൺവീനർ സിഎച്ച് ലക്ഷ്മണൻ
ഉൽപ്പന്ന പ്രചാരണം
ചെയർമാൻ വി രഘൂത്തമൻ
വൈസ് ചെയർമാൻ ത്രിവേണി
കൺവീനർ എപി ഹംസക്കുട്ടി
ജോ. കൺവീനർ കെ പി ഗീത
സാംസ്‌കാരിക പരിപാടി
ചെയർമാൻ വി എ രാമാനുജൻ
വൈസ് ചെയർമാൻ സി എച്ച് ഗംഗാധരൻ
കൺവീനർ വർഗീസ് കളത്തിൽ
ജോ. കൺവീനർ പ്രസാദ് കൂടാളി

Most Read

  • Week

  • Month

  • All