കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് തൊട്ടടുത്തുള്ള പുതുച്ചേരിയിലെ കോൺഗ്രസിന്റെ സംഘപരിവാർ അടുപ്പമെന്നത് രാഷ്ട്രീയ പ്രസക്തി വർധിപ്പിക്കുന്നു.
2016 നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുച്ചേരിയിൽ മത്സരിച്ച മുപ്പത് സീറ്റുകളിൽ ഒരു സീറ്റിൽ മാത്രമാണ് ബിജെപിക്ക് കെട്ടിവച്ച കാശ് ലഭിച്ചത്. ഒരു എംഎൽഎ വിജയിച്ചതാകട്ടെ 2001ൽ മാത്രം. ആ ബിജെപി പുതുച്ചേരിയിൽ സർക്കാരിനെ വിഴ്ത്തിയിരിക്കുന്നു.
ബിജെപിക്ക് വിലക്കെടുക്കാൻ കോൺഗ്രസ് ഉണ്ടായത് കൊണ്ട് മാത്രം സംഭവിച്ച രാഷ്ട്രീയ പരിണാമം. ഒട്ടും വേരുറപ്പില്ലാത്ത മണ്ണിൽ പോലും എളുപ്പം ഭരണം പിടിക്കാൻ അധികാരമുള്ള കോൺഗ്രസിനെ വിലക്കെടുക്കുന്നതാണ് ബിജെപി രീതി..
മധ്യപ്രദേശ്, കർണാടക, അരുണാചൽ, ഗോവ തുടങ്ങിയ ഉദാഹരണങ്ങളുടെ പട്ടികയിലേക്ക് പുതുച്ചേരിയും ചേരുമ്പോൾ ഈ യാഥാർത്ഥ്യം ഒരിക്കൽ കൂടി ശരിവയ്ക്കപ്പെടുന്നു.
2016ലെ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരുന്നത് അടുത്തിടെ ബിജെപിയിലെത്തിയ അറുമുഖം നമശിവായമായിരുന്നു. എന്നാൽ മുഖ്യമന്ത്രിയായതാകട്ടെ വി നാരായണസ്വാമിയും.
അവിടെ തുടങ്ങി പുതുച്ചേരി കോൺഗ്രസിലെ കലാപം. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പ് നേരിടുന്ന കേരളത്തിലെ കോൺഗ്രസിന്റെ നീക്കവും പുതുച്ചേരിയോട് ചേർത്ത് വായിച്ചാൽ ഭരണം ലഭിച്ചാൽ പോക്ക് എങ്ങോട്ടായിരിക്കുമെന്നത് വ്യക്തമാക്കുന്നു.
കോൺഗ്രസ് എംഎൽഎമാർ വർഗീയ ചേരിയിലേക്ക് ഒഴുകുമ്പോൾ പുതുച്ചേരിയിൽ ഇടത് സ്വതന്ത്രൻ വി രാമചന്ദ്രൻ മാസ്റ്റർ ജനാധിപത്യത്തിനൊപ്പം നിൽക്കുമെന്ന പ്രഖ്യാപനമാണ് നടത്തിയത്. കേരളത്തിന് തൊട്ടടുത്തുള്ള ഈ രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിന് നൽകുന്ന പാഠം അതുകൊണ്ട് തന്നെ ചെറുതല്ല.

 

Most Read

  • Week

  • Month

  • All