നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങള്‍ ചേരുന്നതിനുള്ള ഗ്രൗണ്ടുകളുടെ കാര്യത്തില്‍ തീരുമാനമായി. സിറ്റി, റൂറല്‍ പൊലിസ് മേധാവികളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് മണ്ഡലം തിരിച്ച് പരിപാടികള്‍ക്ക് ഉപയോഗിക്കാവുന്ന ഗ്രൗണ്ടുകളുടെ പട്ടിക ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ പ്രസിദ്ധീകരിച്ചത്. നിയമസഭാ മണ്ഡലം, ഗ്രൗണ്ടുകളുടെ പേര് എന്നീ ക്രമത്തില്‍:
പയ്യന്നൂര്‍: ടൗണ്‍ സ്‌ക്വയര്‍ പയ്യന്നൂര്‍, ഗാന്ധി പാര്‍ക്ക് പയ്യന്നൂര്‍, കാങ്കോല്‍ ആലപ്പടമ്പ പഞ്ചായത്ത് ഗ്രൗണ്ട്, പഞ്ചായത്ത് ഗ്രൗണ്ട് ചെറുപുഴ.
തളിപ്പറമ്പ്: തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയര്‍, ഐ എം എന്‍ എസ് ജി എച്ച് എസ് എസ് മയ്യില്‍, സന്തോഷ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഗ്രൗണ്ട് പരിയാരം, കുറുമാത്തൂര്‍ എച്ച് എസ് ഗ്രൗണ്ട്, മയ്യില്‍ ബസ് സ്റ്റാന്റ്, കൊളച്ചേരി പഞ്ചായത്ത് സ്റ്റേഡിയം, പഞ്ചായത്ത് സ്റ്റേഡിയം അരിമ്പ്ര.
കല്ല്യാശ്ശേരി: പഴയങ്ങാടി ബസ് സ്റ്റാന്റ്, പിലാത്തറ ബസ് സ്റ്റാന്റ്, ചെറുകുന്ന് തറ, മാട്ടൂല്‍, കല്ല്യാശ്ശേരി കെ പി ആര്‍ ജി എച്ച് എസ് എസ് ഗ്രൗണ്ട്, ചെറുകുന്ന് ഗേള്‍സ് സ്‌കൂള്‍ ഗ്രൗണ്ട്, ചെറുകുന്ന് ഗ്രാമപഞ്ചായത്ത് ഗ്രൗണ്ട്, ചെറുകുന്ന് കതിരുവെക്കുംതറ ഗ്രൗണ്ട്, പാപ്പിനിശ്ശേരി ഇ എം എസ് മെമ്മോറിയല്‍ എച്ച് എസ് ഗ്രൗണ്ട്.  
ഇരിക്കൂര്‍: ശ്രീകണ്ഠാപുരം ബസ് സ്റ്റാന്റ്, നടുവില്‍ മിനി സ്റ്റേഡിയം, ആലക്കോട് എന്‍ എസ് എസ് എച്ച് എസ് എസ്, ഉളിക്കല്‍ ബസ് സ്റ്റാന്റ്.
മട്ടന്നൂര്‍: കൂടാളി പഞ്ചായത്ത് സ്റ്റേഡിയം കൊളപ്പ, മട്ടന്നൂര്‍ മുനിസിപ്പല്‍ ഗ്രൗണ്ട്, ബ്ലാത്തൂര്‍ ബസ് സ്റ്റാന്റ്, കോളയാട് പഞ്ചായത്ത് ഗ്രൗണ്ട്, കണ്ണവം പഞ്ചായത്ത് ഗ്രൗണ്ട്, കോളയാട് മിനി സ്‌റ്റേഡിയം, കീഴല്ലൂര്‍ പഞ്ചായത്ത് ഗ്രൗണ്ട്.
പേരാവൂര്‍: മുനിസിപ്പല്‍ സ്റ്റേഡിയം ചാവശ്ശേരി, ഇ കെ നായനാര്‍ ഓപ്പണ്‍ ഓഡിറ്റോറിയം ഇരിട്ടി, മുഴക്കുന്ന് പഞ്ചായത്ത് സ്റ്റേഡിയം, പേരാവൂര്‍ പഞ്ചായത്ത് ഗ്രൗണ്ട്, മട്ടന്നൂര്‍ ടൗണ്‍ സ്‌ക്വയര്‍, മട്ടന്നൂര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയം.
കണ്ണൂര്‍: കുടുക്കിമൊട്ട കപ്പാസിറ്റി, ചാല മിനി സ്റ്റേഡിയം, സിറ്റി ഡി ഐ എസ് സ്‌കൂള്‍ ഗ്രൗണ്ട്, മരക്കാര്‍ക്കണ്ടി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയം ഗ്രൗണ്ട്, കുറുവ യുപി സ്‌കൂള്‍, സ്റ്റേഡിയം കോര്‍ണര്‍.
ധര്‍മ്മടം: ചക്കരക്കല്‍ ടൗണ്‍ (ഗോകുലം ഓഡിറ്റോറിയം ഗ്രൗണ്ട്), മക്രേരി സ്‌റ്റേഡിയം, കക്കോത്ത് സ്‌റ്റേഡിയം, അഞ്ചരക്കണ്ടി കുഴിമ്പലോട് ഗ്രൗണ്ട്, ചെമ്പിലോട് പഞ്ചായത്ത് സ്റ്റേഡിയം, അബു ചാത്തുക്കുട്ടി സ്മാരക മിനി സ്‌റ്റേഡിയം (കൂരാറ മൈതാനം)ചിറക്കുനി, മുഴപ്പിലങ്ങാട് പഞ്ചായത്ത് മിനി സ്റ്റേഡിയം കച്ചേരിമൊട്ട, ചാല ജി എച്ച് എസ് എസ് ഗ്രൗണ്ട്, എടക്കാട് ബസ് സ്റ്റാന്റിന് പിന്‍വശം, കാടാച്ചിറ എയ്ഡഡ് എല്‍ പി സ്‌കൂള്‍ ഗ്രൗണ്ട്, കാടാച്ചിറ ഡോക്ടര്‍ മുക്ക്, മമ്പറം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഗ്രൗണ്ട്, ആര്‍സി അമല ബേസിക് യു പി സ്‌കൂള്‍ ഗ്രൗണ്ട് പിണറായി, കീഴത്തൂര്‍ വായനശാല ഗ്രൗണ്ട്.
തലശ്ശേരി: ചൊക്ലി രാമവിലാസം എച്ച് എസ് ഗ്രൗണ്ട്, ഒളവിലം രാമകൃഷ്ണ എച്ച് എസ് ഗ്രൗണ്ട്, മേക്കുന്ന്് പാറേമ്മല്‍ ഗ്രൗണ്ട്, ന്യൂമാഹി എം എം സ്‌കൂള്‍ ഗ്രൗണ്ട്, മിനി സ്റ്റേഡിയം ഗ്രൗണ്ട് മമ്മി മുക്ക്, മുനിസിപ്പല്‍ ഓപ്പണ്‍ സ്റ്റേജ് തലശ്ശേരി പുതിയ ബസ് സ്റ്റാന്റ്, തലശ്ശേരി ലോറി സ്റ്റാന്റ് പാര്‍ക്കിംഗ് ഗ്രൗണ്ട്, തലശ്ശേരി പഴയ ബസ് സ്റ്റാന്റ് ജൂബിലി ബില്‍ഡിംഗിന് സമീപം, തലശ്ശേരി കൂലി ബസാര്‍ ഗ്രൗണ്ട് എരഞ്ഞോളി.
കൂത്തുപറമ്പ്: പെരിങ്ങത്തൂര്‍ എന്‍ എ എം എച്ച് എസ് എസ് ഗ്രൗണ്ട്, കരിയാട് നമ്പ്യാര്‍സ് എച്ച് എസ് എസ് ഗ്രൗണ്ട്, പൂക്കോം മുസ്ലീം എല്‍ പി എസ് ഗ്രൗണ്ട്, പാട്യം മിനി സ്റ്റേഡിയം, കടവത്തൂര്‍ ചെട്ടിയാര്‍ പീടിക വയല്‍ പി കെ മാര്‍ബിള്‍സിന് സമീപം, തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് ഗ്രൗണ്ട്, കുന്നോത്തുപറമ്പ പഞ്ചായത്ത് ഗ്രൗണ്ട്, പൊയിലൂര്‍ കുളം ജംഗ്ഷന്‍, മാറോളിഘട്ട് ചെറിയ സ്‌റ്റേജ്, മാറോളിഘട്ട് വലിയ സ്‌റ്റേജ്, പാറാല്‍ പുതിയ ബസ് സ്റ്റാന്‍ഡ് ഗ്രൗണ്ട്, പാനൂര്‍ കെ കെ വി എച്ച് എസ് എസ് ഗ്രൗണ്ട്, ചെണ്ടയാട് ദീപിക ഗ്രൗണ്ട്, പാനൂര്‍ ബസ് സ്റ്റാന്റ്.
അഴീക്കോട്: കക്കാട് പള്ളിപ്രം റോഡിന് സമീപം, കണ്ണാടിപ്പറമ്പ് ദേശസേവ യു പി സ്‌കൂള്‍ ഗ്രൗണ്ട്, പഞ്ചായത്ത് ഗ്രൗണ്ട് മിനി സ്റ്റേഡിയം വന്‍കുളത്തുവയല്‍, വളപട്ടണം പഞ്ചായത്ത് മിനി സ്റ്റേഡിയം, ചിറക്കല്‍ പഞ്ചായത്ത് മിനി സ്റ്റേഡിയം മന്ന, ചിറക്കല്‍ രാജാസ് എച്ച് എസ് എസ് ഗ്രൗണ്ട്, വളപട്ടണം കമല നെഹ്‌റു എല്‍ പി സ്‌കൂള്‍ ഗ്രൗണ്ട്, വളപട്ടണം റെയില്‍വെ സ്റ്റേഷന്‍ പരിധി ഗ്രൗണ്ട്.

Most Read

  • Week

  • Month

  • All