വാഷിങ്ടൺ
പ്രായപൂർത്തിയായ എല്ലാ അമേരിക്കക്കാർക്കും മെയ് ഒന്നുമുതൽ കോവിഡ് വാക്സിൻ ലഭ്യമാകുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ജനുവരി 20ന്പ്രസിഡന്റ് പദമേറ്റശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രഖ്യാപനം. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളിൽനിന്നു കരകയറാൻ 1.9 ലക്ഷം കോടി ഡോളറിന്റെ കോവിഡ് സമാശ്വാസ പാക്കേജും പ്രഖ്യാപിച്ചു.
അമേരിക്കൻ സ്വാതന്ത്ര്യദിനമായ ജൂലൈ നാലിന് രാജ്യം കോവിഡിൽനിന്ന് സ്വാതന്ത്ര്യം നേടുമെന്നും ബൈഡൻ പറഞ്ഞു. ഇതുവരെ കോവിഡ് 527000- അമേരിക്കരുടെ ജീവൻ അപഹരിച്ചു. രണ്ട് ലോകയുദ്ധത്തിലും വിയറ്റ്‌നാം യുദ്ധത്തിലും കൊല്ലപ്പെട്ടവരുടെ ആകെ എണ്ണത്തേക്കാൾ കൂടുതലാണിതെന്നും ബൈഡൻ പറഞ്ഞു. കോവിഡിന് മഹാമാരിയായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചതിന്റെ വാർഷിക വേളയിലാണ് ബൈഡൻ ജനങ്ങളെ അഭിസംബോധന ചെയ്തത്.

 

Most Read

  • Week

  • Month

  • All