നാളെ മുതൽ ജില്ലയിൽ കൂടുതൽ കേന്ദ്രങ്ങളിൽ കൊവിഡ് വാക്സിനേഷൻ നൽകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. സർക്കാർ മേഖലയിൽ ഒമ്പത് ആരോഗ്യ കേന്ദ്രങ്ങളിലും തളിപ്പറമ്പ് ഐഎംഎ ഹാൾ, ജൂബിലി ഹാൾ (പുഴാതി), എ ആർ ക്യാമ്പ് എന്നിവിടങ്ങളിലും കോവിഡ് വാക്സിനേഷൻ നൽകും. സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങൾ കൂടാതെ 21 സ്വകാര്യ ആശുപത്രികളും വാക്സിനേഷൻ കേന്ദ്രങ്ങളായി പ്രവർത്തിക്കും. പയ്യന്നൂർ അനാമയ ഹോസ്പിറ്റൽ, പയ്യന്നൂർ സബാ ഹോസ്പിറ്റൽ , തലശ്ശേരി സഹകരണാശുപത്രി, ശ്രീചന്ദ് ഹോസ്പിറ്റൽ, ആസ്റ്റർ മിംസ്, ജിം കെയർ ഹോസ്പിറ്റൽ, പയ്യന്നൂർ സഹകരണാശുപത്രി, കണ്ണൂർ അശോക ഹോസ്പിറ്റൽ, ഇരിട്ടി അമല ഹോസ്പിറ്റൽ, ശ്രീകണ്ഠാപുരം രാജീവ് ഗാന്ധി സഹകരണാശുപത്രി, തലശ്ശേരി ടെലി മെഡിക്കൽ സെന്റർ, പേരാവൂർ അർച്ചന ഹോസ്പിറ്റൽ, പയ്യന്നൂർ ഐ ഫൗണ്ടേഷൻ, കണ്ണൂർ കൊയിലി ഹോസ്പിറ്റൽ, അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ്, ക്രിസ്തുരാജ ഹോസ്പിറ്റൽ, തലശ്ശേരി മിഷൻ ഹോസ്പിറ്റൽ, ഇന്ദിരാഗാന്ധി സഹകരണാശുപത്രി, ധനലക്ഷ്മി ഹോസ്പിറ്റൽ, കണ്ണൂർ കിംസ്റ്റ് ഹോസ്പിറ്റൽ, മാധവറാവോ സിന്ത്യ ഹോസ്പിറ്റൽ എന്നിവയാണ് ബുധനാഴ്ച വാക്സിൻ നൽകുന്ന സ്വകാര്യ ആശുപത്രികൾ.