കൊച്ചി> ഗുരുവായൂർ ,തലശ്ശേരി മണ്ഡലങ്ങളിലെ നാമനിർദേശക പത്രികകൾ തള്ളിയതിനെതിരെ എൻ ഡി എ സ്ഥാനാർത്ഥികൾ ഹൈക്കോടതിയെ സമീപ്പിച്ചൂ .ഹർജികൾ പ്രത്യേക സിറ്റിങ്ങിൽ ് പരിഗണിച്ച് തുടങ്ങി. . ഗുരുവായൂരിൽ അഡ്വ. നിവേദിതയുടെ പത്രികയാണ് തള്ളിയത്. മഹിളാ മോർച്ച അധ്യക്ഷയാണ് നിവേദിത. കഴിഞ്ഞ തവണയും ഗുരുവായുരിൽ ഇവരായിരുന്നു ബിജെപി സ്ഥാനാർഥി. ബിജെപി അധ്യക്ഷന്റെ ഒപ്പില്ലാത്തതാണ് പത്രിക തള്ളാൻ കാരണം.
തലശേരി മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ബിജെപി ജില്ലാ പ്രസിഡന്റ് എൻ ഹരിദാസിന്റെ പത്രികയാണ് സൂക്ഷ്മ പരിശോധനയിൽ വരണാധികാരി തള്ളിയത്.സത്യവാങ്മൂലത്തോടൊപ്പം സമർപ്പിക്കേണ്ട ഒറിജിനൽ രേഖകൾക്കു പകരം പകർപ്പ് സമർപ്പിച്ചതാണ് പ്രശ്നമായത്. മണ്ഡലത്തിൽ ബിജെപിക്ക് ഡമ്മി സ്ഥാനാർഥിയുമില്ല.

 

Most Read

  • Week

  • Month

  • All