വികസന ജാഗ്രത 7
കൃഷി തന്നെ പ്രധാനം
നാറാത്ത്
നൂറ്റാണ്ടുകൾക്ക് മുന്നേ തുറമുഖ പ്രദേശം എന്ന് വിദേശികൾ വിശേഷിപ്പിച്ച നാറാത്ത് കാർഷിക ഗ്രാമമാണ്. നഷ്ടപ്പെടുന്ന കാർഷിക സംസ്‌കൃതി തിരിച്ച് പിടിക്കാനുള്ള പദ്ധതിയായിരുന്നു കഴിഞ്ഞ അഞ്ച് വർഷം പഞ്ചായത്ത് ഭരണാധികാരികൾ നടപ്പാക്കിയത്.
കുന്നുകളും വയലുകളും തീരപ്രദേശങ്ങളും നിറഞ്ഞ നാട് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പ്രദേശമാണ്. വളപട്ടണം പുഴ കാട്ടാമ്പള്ളിയിൽനിന്ന് ഇഴപിരിഞ്ഞ് പഞ്ചായത്തിന്റെ ഇരുവശങ്ങളെയും തലോടിക്കൊണ്ടാണ് കടന്നുപോകുന്നത്. കണ്ണാടിപ്പറമ്പ്, നാറാത്ത് ഗ്രാമങ്ങളടങ്ങിയ പഞ്ചായത്തിലെ ഭൂരിഭാഗം ഭൂപ്രദേശങ്ങളും കൃഷിയിടങ്ങളാണ്. കെ ശ്യാമള പ്രസിഡന്റും കാണി കൃഷ്ണൻ വൈസ് പ്രസിഡന്റുമായ ഭരണസമിതിയാണ് സ്ഥാനമൊഴിഞ്ഞത്.
സംസ്ഥാനത്തെ ആദ്യ മാതൃകാ അങ്കണവാടി , കുറ്റമറ്റ കുടിവെള്ള വിതരണം, ജെൻഡർ റിസോഴ്‌സ് സെന്റർ, സ്‌നേഹിതാ കോളിങ്‌ബെൽ, ആശ്രയ, ബാല ലൈബ്രറി, മാലിന്യ രഹിത നഗരം, പാലിയേറ്റിവ് പ്രവർത്തനത്തിലെ മേൻമ, പുഷ്പകൃഷി, നൂറ് ശതമാനം നികുതി പിരിവ് തുടങ്ങി നിരവധി പദ്ധതികളാണ് മുൻ ഭരണ സമിതി നടപ്പാക്കിയത്. ഇത് പലതും തുടർ പദ്ധതിയാണ്. ഇതൊക്കെ ഏറ്റെടുത്ത് മുന്നോട്ട് പോകുക എന്നതാണ് പുതിയ ഭരണ സമിതിയുടെ ദൗത്വം ഒപ്പം നിരവധി നൂനത പദ്ധതികളും തയ്യാറാക്കി നടപ്പാക്കണം.
പിപി രമേശൻ പ്രസിഡന്റും കെ ശ്യാമള വൈസ് പ്രസിഡന്റുമായ ഭരണ സമിതിയാണ് ഇപ്പോൾ അധികാരത്തിലുള്ളത്.

Most Read

  • Week

  • Month

  • All