കണ്ണൂർ
ആസാദി ഡെയ്‌ലിയുടെ ഒന്നാം പിറന്നാൾ ആഘോഷിച്ചു. കോവിഡ് പ്രോട്ടോക്കോൾ കാരണം ഗൂഗിൾ മീറ്റ് വഴിയാണ് പരിപാടി സംഘടിപ്പിച്ചത്. കഴിഞ്ഞ വർഷം ലോക്ക് ഡൗൺ കാലത്ത് സാക്ഷരതാ പ്രഖ്യാപന ദിവസത്തിലാണ് ആസാദി ഡെയ്‌ലി ഡിജിറ്റൽ പേപ്പർ ആരംഭിച്ചത്.
ആസാദി നെറ്റ് എഡിഷൻ ആസാദി വാർത്ത എന്നിവയും ആസാദി മീഡിയാ ഗ്രൂപ്പിന്റെ ഭാഗമായി നടത്തുന്നുണ്ട്. എപിജെ അബ്ദുൾ കലാം ലൈബ്രറിയുടെ നേതൃത്വത്തിലാണ് ആസാദി മീഡിയായും പ്രവർത്തിക്കുന്നത്.
ആസാദി ഡെയ്‌ലി ഒന്നാം വാർഷികവും സാക്ഷരതാ പ്രഖ്യാപനത്തിന്റെ മുപ്പതാം വാർഷികാഘോഷവും തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. എപിജെ ലൈബ്രറി പ്രസിഡന്റ് കെ ജയരാജൻ അധ്യക്ഷനായി.
ശിശുക്ഷേമ സമിതി വൈസ് ചെയർമാൻ അഴീക്കോടൻ ചന്ദ്രൻ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയരക്ടർ പള്ളിയറ ശ്രീധരൻ, സമത ബുക്സ് മാനേജിംഗ് ഡയരക്ടർ ടി എ ഉഷാകുമാരി, മുൻ പി എസ് സി അംഗം ഡോ പി മോഹൻദാസ്, ആകാശവാണി മുൻപ്രോഗ്രാം ഡയരക്ടർ ബാലകൃഷ്ണൻ കൊയ്യാൽ, സാക്ഷരതാ സമിതി അംഗം പയ്യന്നൂർ കുഞ്ഞിരാമൻ, സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ ഷാജു ജോൺ എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി പി കെ ബൈജു സ്വാഗതവും ജോ.സെക്രട്ടറി പിവി രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.

Most Read

  • Week

  • Month

  • All