സ്വന്തം ലേഖകൻ

കണ്ണൂർ > രോ​ഗവ്യാപനം തടയാൻ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. വിവാഹ ചടങ്ങുകൾക്ക് പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 75 ൽ നിന്ന് 50 ലേക്ക് ചുരുക്കി. ​വിവഹം, ​ഗൃഹപ്രവേശം തുടങ്ങിയ സ്വകാര്യ ചടങ്ങുകൾ കൊവിഡ് ജാ​ഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്ക് പങ്കെടുക്കാം.ആരാധനാലയങ്ങളിലും കർശന നിയന്ത്രണം നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. റമദാൻ ചടങ്ങുകളിൽ പള്ളികളിൽ പരമാവധി 50 പേർക്ക് മാത്രമേ പങ്കെടുക്കാവു. ചെറിയ പളളികളാണെങ്കിൽ എണ്ണം ഇനിയും ചുരുക്കണം. നമസ്കരിക്കാൻ പോകുന്നവർ പായ സ്വന്തമായി കൊണ്ടു പോകണം. ദേഹശുദ്ധി വരുത്താൻ ടാങ്കിലെ വെള്ളം ഉപയോഗിക്കരുത്. പകരം പൈപ്പ് വെള്ളം ഉപയോ​ഗിക്കണം. ആരാധനാലയങ്ങളിൽ ഭക്ഷണവും തീർത്ഥവും നൽകുന്നത് ഒഴിവാക്കണം.സിനിമാ തിയേറ്റർ, ഷോപ്പിം​ഗ് മോൾ, ക്ലബ്, ജിംനേഷ്യം, ബാറുകൾ, സ്പോർട്ട്സ് കോംപ്ലക്സ്, വിദേശ മദ്യ ഷോപ്പുകൾ, പാർക്കുകൾ എന്നിവ തത്കാലം വേണ്ടെന്നു വയ്ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.സ്വകാര്യ സ്ഥാപനങ്ങളിൽ ജീവനക്കാരെ പരമാവധി ചുരുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കടകളും റസ്റ്റോറന്റുകളും 7.30 വരെ പ്രവർത്തിക്കാം. റസ്റ്റോറന്റുകളിൽ പാഴ്സൽ 9 മണി വരെ നൽകാം.

Most Read

  • Week

  • Month

  • All